Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധി: മന്ത്രിമാര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നരേന്ദ്രമോദി

ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നരേന്ദ്ര മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

രാജ്യത്ത് സമാധാനം പുലര്‍ത്തേണ്ടത് എല്ലാവരുടേയും കടമയാണെന്നും മതസൗഹാര്‍ദ്ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞു. വിജയത്തിന്‍റേയോ പരാജയത്തിന്‍റേയോ വീക്ഷണ കോണിലുടെ അയോധ്യയിലെ കോടതി വിധിയെ നോക്കിക്കാണരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

modi

വിധി വരാനിരിക്കെ നേതാക്കള്‍ക്ക് ബിജെപി നേരത്തെ പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചിരുന്നു. വിധി വന്നാല്‍ ഒരു നേതാക്കളും പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കരുതെന്നാണ് ചട്ടത്തില്‍ വ്യക്തമാക്കുന്നത്. മേഖലാ യോഗങ്ങള്‍ വിളിച്ച് ഇക്കാര്യം പ്രാദേശിക നേതാക്കളേയും പ്രവര്‍ത്തകരേയും അറിയിച്ചുകൊണ്ടിരിക്കുകയാണ് ബിജെപിയിപ്പോള്‍.

കോടതി വിധി വന്നാല്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിന് ശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരാകും ആദ്യം പ്രതികരിക്കുക. അതുവരെ ഒരു നേതാക്കളും സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുമ്പായി അയോധ്യ കേസിലെ വിധിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+