കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: ഒത്ത് തീര്‍പ്പിനോട് യോജിപ്പില്ല!! മധ്യസ്ഥ നിലപാട് തള്ളി മുസ്ലിം കക്ഷികള്‍

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ തള്ളി മുസ്ലിം കക്ഷികള്‍. ഹിന്ദു കക്ഷികള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധരാകാത്ത സാഹചര്യത്തില്‍ പിന്നെ എന്ത് ഒത്ത് തീര്‍പ്പാണ് മുസ്ലീം കക്ഷികള്‍ നടത്തേണ്ടതെന്ന് സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ പ്രസ്താവനയില്‍ ചോദിച്ചു.

ayodyabreaking

വിവാദ സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുന്നതിന് വഖഫ് ബോര്‍ഡ് ഉപാധികളോടെ തയ്യാറായി എന്ന് ബുധനാഴ്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിയാണ് ആറ് മുസ്ലീം കക്ഷികള്‍ രംഗത്തെത്തിയത്. മധ്യസ്ഥത പാനല്‍ അഭിഭാഷകന്‍ ശ്രീറാം പഞ്ചു മുഖേനയാണ് ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ കോടതിയെ അറിയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ഏഴ് മുസ്ലിം കക്ഷികളില്‍ ഒന്ന് മാത്രമാണ് വഖഫ് ബോര്‍ഡെന്നും ഇജാസ് പറയുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫറൂഖിയും സമതി അംഗം ശ്രീറാം പഞ്ചുവും ഒത്ത് കളിക്കുകയാണെന്നും ഇജാസ് ആരോപിച്ചു.

സുന്നി വഖഫ് ബോര്‍ഡ് ഒത്തുതീര്‍പ്പിന് തയ്യാറായെങ്കില്‍ തന്നെ അവര്‍ മുസ്ലീം കക്ഷികളുടെ ആകെ പ്രതിനിധിയല്ല.മധ്യസ്ഥ ചര്‍ച്ചകള്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ണമായും രഹസ്യമായി തന്നെ തുടരണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നിട്ടും ഒത്തു തീര്‍പ്പ് നിര്‍ദ്ദേശവും മറ്റും മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നില്‍ മധ്യസ്ഥ സമിതിയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഒന്നുകില്‍ മധ്യസ്ഥ സമിതി അംഗങ്ങള്‍ തന്നെയോ അല്ലേങ്കില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്തവരോ തന്നെയോ ആണ് ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടാവുകയെന്നും ഇജാസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

പുറത്തുവന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി മുസ്ലിം സംഘടനകള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്ത് നല്‍കി.കോടതി വിധി എന്ത് തന്നെയായാലും അംഗീകരിക്കുമെന്നും മുസ്ലീം സംഘടനകള്‍ പറഞ്ഞു. മധ്യസ്ഥസമിതി ശുപാര്‍ശ ചോര്‍ത്തിയത് അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. സുന്നി വഫഖ് ബോര്‍ഡ് വിവാദ ഭൂമിയിലെ അവകാശവാദം ഉന്നയിച്ചുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഉപാധിയോടെ തയ്യാറായി എന്ന് ബുധനാഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആ 47 ഗുളികകള്‍ ജോളിയുടെ തന്ത്രം? കസ്റ്റഡിയില്‍ 18 അടവും പയറ്റി ജോളിആ 47 ഗുളികകള്‍ ജോളിയുടെ തന്ത്രം? കസ്റ്റഡിയില്‍ 18 അടവും പയറ്റി ജോളി

ജോളിയുടെ മൊബൈല്‍ നിറയെ യുവതിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍!! യുവതി മുങ്ങി? വലവിരിച്ച് പോലീസ്ജോളിയുടെ മൊബൈല്‍ നിറയെ യുവതിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍!! യുവതി മുങ്ങി? വലവിരിച്ച് പോലീസ്

കൂടത്തായി; ജോളി കളിക്കുന്നത് അതിവിദഗ്ദ നാടകം? ബുദ്ധി ഉപദേശിച്ചത് ക്രിമിനല്‍ അഭിഭാഷകന്‍?

English summary
Ayodhya case; muslim parties rejects settlement suggetions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X