Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കേസ്; നിര്‍മോഹി അഖാരയും റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു, കോടതി വ്യാഴാഴ്ച പരിഗണിക്കും

ദില്ലി: അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിര്‍മോഹി അഖാര സന്യാസി സമൂഹം ഹര്‍ജി സമര്‍പ്പിച്ചു. അയോധ്യ കേസിലെ പ്രധാന കക്ഷികളില്‍ ഒന്നായിരുന്നു നിര്‍മോഹി അഖാര. ഭൂമിയില്‍ അവകാശ വാദം ഉന്നയിച്ച് നിര്‍മോഹി അഖാര സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവരുടെ റിവ്യൂ ഹര്‍ജി.

Su

നവംബര്‍ ഒമ്പതിനാണ് സുപ്രീംകോടതി അയോധ്യ തര്‍ക്ക ഭൂമി വിവാദത്തില്‍ വിധി പ്രഖ്യാപിച്ചത്. വിവാദ ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തായിരുന്നു വിധി. ഇത് ചോദ്യം ചെയ്ത് ഒമ്പത് മുസ്ലിംകക്ഷികള്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ നല്‍കണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. എല്ലാ ഹര്‍ജികളും സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുക.

വിധിക്കെതിരെ 48 ആക്ടിവിസ്റ്റുകള്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തിലാണ് ഈ ഹര്‍ജി. സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച മുഫ്തി ഹസ്ബല്ല, മൗലാന മഹ്ഫൂസുര്‍ റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവര്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റിവ്യൂ ഹര്‍ജികള്‍ നല്‍കിയിരുന്നു.

തര്‍ക്ക ഭൂമി വിശ്വാസം അടിസ്ഥാനമാക്കി ഒരു വിഭാഗത്തിന് പൂര്‍ണമായും വിട്ടുകൊടുത്തത് അനീതിയാണ്. നീതിയില്ലാതെ സമാധാനം പുലരില്ലെന്നും ഇവരുടെ ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു. നേരത്തെ മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് റിവ്യൂ ഹര്‍ജി നല്‍കിയിരുന്നു. ഇവരാണ് അയോധ്യ വിധിക്കെതിരെ ആദ്യ റിവ്യൂ സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+