കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ തര്‍ക്കം; ഭൂമി ഏറ്റെടുത്തതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, ഭരണഘടനാ ലംഘനമെന്ന്

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഹര്‍ജി. സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ വരുന്ന ഭൂപ്രദേശങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്ന് ഒരുകൂട്ടം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. രാംലല്ലയെ അനുകൂലിക്കുന്നവരായ അഭിഭാഷകരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Supreme

1993ല്‍ അയോധ്യ ഭൂമി ഏറ്റെടുക്കല്‍ നയമം പ്രകാരമാണ് അയോധ്യയിലെ തര്‍ക്ക സ്ഥലത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്രം ഏറ്റെടുത്തത്. 67 ഏക്കറോളം സര്‍ക്കാര്‍ ഏറ്റെടുത്തു. തര്‍ക്ക പ്രദേശം 2.77 ഏക്കറാണ്. എന്നാല്‍ സമീപ സ്ഥലങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഈ സ്ഥലങ്ങള്‍ വിഎച്ച്പിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റേതാണ്. ട്രസ്റ്റ് പലപ്പോഴായി വിവിധ ഉടമകളില്‍ നിന്ന് കൈവശപ്പെടുത്തിയാണ് സ്ഥലങ്ങള്‍.

ബിജെപിക്ക് പഞ്ചാബിലും തിരിച്ചടി; അകാലിദള്‍ സഖ്യം വിട്ടേക്കും, ഭീഷണിയുമായി നേതാക്കള്‍ രംഗത്ത്ബിജെപിക്ക് പഞ്ചാബിലും തിരിച്ചടി; അകാലിദള്‍ സഖ്യം വിട്ടേക്കും, ഭീഷണിയുമായി നേതാക്കള്‍ രംഗത്ത്

തര്‍ക്ക സ്ഥലം ഒഴികെ ബാക്കി സ്ഥലങ്ങള്‍ ട്രസ്റ്റിന് വിട്ടുകൊടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തര്‍ക്ക പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 67 ഏക്കര്‍ കേന്ദ്രം 1993 ല്‍ ഏറ്റെടുത്തിരുന്നത്.

മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍

സംസ്ഥാന ഭരണകൂടത്തിന് കീഴില്‍ വരുന്ന പ്രദേശമാണിത്. ഇത് ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ല. 1993ലെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. തര്‍ക്ക സ്ഥലത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ രാമജന്‍മഭൂമി ന്യാസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സംഘപരിവാരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രാമക്ഷേത്ര പദ്ധതിക്ക് മേല്‍ന്നോട്ടം വഹിക്കുന്ന ട്രസ്റ്റാണ് രാമജന്‍മഭൂമി ന്യാസ്.

English summary
Ayodhya case: Plea in SC challenging law on land acquisition near disputed site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X