കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് രാമജന്മഭൂമി ഭൂപടം കീറി; വിശദീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍

Google Oneindia Malayalam News

ദില്ലി: അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രാമജന്മഭൂമി ഭൂപടം വലിച്ചു കീറിയ സംഭവത്തില്‍ വിശദീകരണവുമായി അഭിഭാഷകന്‍ രാജീവ് ധവാന്‍. വലിച്ചു കീറാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഭൂപടം കീറിയതെന്നാണ് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ കോടതിയില്‍ വിശദീകരിച്ചത്.

ജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെജോളി ബി.കോം പോലും പാസായില്ല; അന്നമ്മയെ കൊലപ്പെടുത്തിയത് കള്ളി വെളിച്ചത്താകുമെന്നായതോടെ

ഞാന്‍ ഭൂപടം വലിച്ചെറിയാന്‍ ആഗ്രഹിച്ചപ്പോള്‍ ഇനിക്ക് ഇത് കീറിക്കളായാമെന്ന് ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. താന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത് അനുസരിക്കുകയായിരുന്നെന്നും ഇതില്‍ കോടതിയലക്ഷ്യമില്ലെന്നും രാജീവ് ധവാന്‍ പറഞ്ഞു. ഞാന്‍ ഭൂപടം വലിച്ചു കീറുന്നവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വൈറലാവുന്നതും ധവാന്‍ കോടതിക്ക് മുമ്പില്‍ ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് നസീര്‍ പറഞ്ഞു.

ayodhyas-

കേസില്‍ അവസാന ദിനം വാദം കേള്‍ക്കുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാമജന്മഭൂമി എവിടെയന്ന് പറയുന്ന ഭൂപടം ഹിന്ദു മഹാസഭ കോടതിയില്‍ ഹാജരാക്കിയിരുന്നു. പുതിയതായി ഹാജരാക്കിയ രേഖയ്‌ക്കെതിരെ എതിര്‍പ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കില്‍ അത് കീറികളയൂ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടന്‍ രാജീവ് ധവാന്‍ ഭൂപടം കീറിക്കളയുകയായിരുന്നു.

ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?ജോളി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് പോയത് സാത്താന്‍ പൂജയ്ക്ക്? ആല്‍ഫൈനെ കൊന്നത് ആഭിചാര കര്‍മ്മത്തിന്?

ഇതോടെ രാജീവ് ധാവന്‍റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കോടതിയുടെ അന്തസ് തകര്‍ത്താല്‍ ഞങ്ങള്‍ ഇറങ്ങിപ്പോവുമെന്നും പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയായാല്‍ എങ്ങനെ മുന്നോട്ട് പോവുമെന്നും അദ്ദേഹം ചോദിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്നും ഇന്ന് 5 മണിക്ക് തന്നെ വാദം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നല്‍കി.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് 'അയോധ്യ റീവിസിറ്റഡ്' എന്ന കുനാൽ കിഷോർ എഴുതിയ പുസ്തകവും ഭൂപടവുമാണ് അയോധ്യ രാമജന്‍മ ഭൂമിയാണെന്നതിന് തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ ഈ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് ധവാൻ എതിര്‍ക്കുകയായിരുന്നു.

English summary
ayodhya case: Rajiv Dhawan clarifies why he tore the map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X