കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബരി പള്ളി ഞങ്ങളൂടേത്; ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കാന്‍ തയ്യാറെന്ന് ശിയ വിഭാഗം

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മുസ്ലിം വിഭാഗത്തിന് അനുവദിച്ച് കിട്ടിയ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ശിയ വഖഫ് ബോര്‍ഡ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടാനാ ബെഞ്ച് അയോധ്യ കേസില്‍ വാദം കേള്‍ക്കവേയാണ് ശിയ വിഭാഗം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദു വിഭാഗത്തിന്‍റെ വാദം പൂര്‍ത്തിയായതിന് ശേഷം ശിയ വിഭാഗത്തിന്‍റെ വാദം കോടതിയില്‍ ആരംഭിച്ചു.

മികച്ച ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് രാഹുലിന് യാതൊരുവിധ ബാധ്യതകളുമില്ലേ?: വിമര്‍ശനവുമായി അന്‍വര്‍മികച്ച ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് രാഹുലിന് യാതൊരുവിധ ബാധ്യതകളുമില്ലേ?: വിമര്‍ശനവുമായി അന്‍വര്‍

അലഹബാദ് കോടതി വിധി പ്രകാരം 2.77 ഏക്കര്‍ ഭൂമി മൂന്നായി ഭാഗിച്ച് അതിലൊരു ഭാഗമാണ് മുസ്ലിം വിഭാഗത്തിന് നല്‍കിയിരുന്നത്. ബാബറിന്‍റെ പടത്തലവനും ശിയ വിഭാഗക്കാരനുമായ മിര്‍ബാഖിയാണ് പള്ളിയുടെ ആദ്യ പരിപലകനെന്നും ശിയ ബോര്‍ഡിനു വോണ്ടി എംസി ധിന്‍ഗ്ര കോടതിയില്‍ വാദിച്ചു. ഭാഗം വെച്ചതിന്‍റെ മൂന്നിലൊന്ന് ഭൂമി മുസ്ലിം വിഭാഗത്തിനാണ് കോടതി നല്‍കിയതെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും അദ്ദേഹം പറഞ്ഞു.

supreme-court

1936 വരെ ശിയാ വിഭാഗത്തിന് കീഴിലായിരുന്നു പള്ളി. സുന്നി ഇമാമിനെ വെച്ചുവെന്ന കാരണത്താലാണ് 1946 ല്‍ ശിയ വിഭാഗത്തിന് പള്ളി നഷ്ടമായത്. തങ്ങള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ സുന്നി വഖഫ് പള്ളി സ്വത്തായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ബാബരി പള്ളി ശിയ വഖഫ് സ്വത്തായതിനാല്‍ തങ്ങള്‍ ഇത് ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ധിന്‍ഗ്ര വാദിച്ചു.

മലപ്പുറത്തെ അയ്യപ്പക്ഷേത്ര അക്രമം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബല്‍റാം, ലക്ഷ്യം തിരിച്ചറിയണംമലപ്പുറത്തെ അയ്യപ്പക്ഷേത്ര അക്രമം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബല്‍റാം, ലക്ഷ്യം തിരിച്ചറിയണം

അതിനിടെ, കേസില്‍ മുസ്ലിംങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതിനാല്‍ ഭീഷണി നേരിടേണ്ടി വന്നുവെന്ന പരാതിയുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയെ സമീപിച്ചു. എന്‍ ഷണ്‍മുഖം എന്ന പ്രൊഫസറില്‍ നിന്ന് ഭീഷണി നേരിട്ടുവെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ അവഹേളനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ധവാന്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

English summary
Ayodhya case: ready to give ayodya land for bulding temple says shiya group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X