Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയില്‍ വിന്‍ വിന്‍ സൊലൂഷന്‍!! ഹിന്ദുക്കളും മുസ്ലിംകളും ജയിക്കുമെന്ന് അഭിഭാഷകന്‍

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന വൈകാരിക വിഷയമായ അയോധ്യ കേസില്‍ സമവായത്തിന് സാധ്യത തെളിയുന്നു. ബാബറി മസ്ജിദ്- രാമജന്മഭൂമി വിവാദത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും വിജയമുണ്ടാകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ ഷാഹിദ് റിസ്‌വി പറഞ്ഞു. 'വിന്‍ വിന്‍' സൊലൂഷനാണ് വരാന്‍ പോകുന്നതെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പരാജയമുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയാണ് ദശാബ്ദങ്ങള്‍ നീണ്ട കേസിന് രമ്യമായ പരിഹാരം നിര്‍ദേശിച്ചിരിക്കുന്നതത്രെ. വിവാദ സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുന്നതിന് വഖഫ് ബോര്‍ഡ് ഉപാധികളോടെ തയ്യാറായി എന്ന് ബുധനാഴ്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേസിലെ മറ്റു മുസ്ലിം കക്ഷികള്‍ അറിയാതെയാണ് വഖഫ് ബോര്‍ഡിന്റെ നീക്കമെന്നും ആക്ഷേപമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ പറയുന്നത്

വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ പറയുന്നത്

തങ്ങളുടെ നിലപാടുകള്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയെ അറിയിച്ചിട്ടുണ്ട്. ഈ വേളയില്‍ കൂടുതല്‍ വിശദീകരിക്കാന്‍ സാധിക്കില്ല. മധ്യസ്ഥ സമിതി മുഖേന സുപ്രീംകോടതിയില്‍ വിഷയം ബോധിപ്പിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും സന്തോഷമാകുന്നതാണ് നിര്‍ദേശങ്ങളെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ ഷാഹിദ് റിസ്‌വി പറഞ്ഞു.

വിന്‍ വിന്‍ സൊലൂഷന്‍

വിന്‍ വിന്‍ സൊലൂഷന്‍

എല്ലാ വിഭാഗങ്ങള്‍ക്കും സന്തോഷിക്കാന്‍ പറ്റുന്ന നിര്‍ദേശങ്ങളാണോ സമര്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന്, അതെ... വിന്‍ വിന്‍ സൊലൂഷനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇരുവിഭാഗവും പരാജയപ്പെടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുന്നി വഫഖ് ബോര്‍ഡ് വിവാദ ഭൂമിയിലെ അവകാശവാദം ഉന്നയിച്ചുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഉപാധിയോടെ തയ്യാറായി എന്ന് ബുധനാഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 തങ്ങള്‍ക്ക് ഉറപ്പ് ലഭിക്കണം

തങ്ങള്‍ക്ക് ഉറപ്പ് ലഭിക്കണം

രാജ്യത്തെ മറ്റു മുസ്ലിം ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിയാല്‍ അപ്പീല്‍ പിന്‍വലിക്കാമെന്നാണ് വഖഫ് ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്ന ഉപാധിയെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ പള്ളികളില്‍ ഹിന്ദുത്വ കക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇവയെല്ലാം സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കിയാല്‍ അയോധ്യ കേസിലെ അപ്പീല്‍ പിന്‍വലിക്കാമെന്നാണ് ഉപാധിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 കോടതിയിലെ അവസാന ദിനത്തില്‍...

കോടതിയിലെ അവസാന ദിനത്തില്‍...

കേസില്‍ വാദം കേട്ട അവസാന ദിനമായ ബുധനാഴ്ച രാവിലെയാണ് പരിഹാര നിര്‍ദേശങ്ങള്‍ വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചത്. വിഎച്ച്പിയുടെ നിയന്ത്രണത്തിലുള്ള രാമജന്മഭൂമി ന്യാസ്, സന്യാസി സമൂഹമായ നിര്‍മോഹി അഖാര എന്നീ ഹിന്ദു കക്ഷികളും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം കക്ഷിയുമാണ് തര്‍ക്ക ഭൂമിക്ക് വേണ്ടി വാദം ഉന്നയിക്കുന്നത്. ഹിന്ദു കക്ഷികളിലെ എല്ലാ അംഗങ്ങളും ഒത്തുതീര്‍പ്പ് അംഗീകരിച്ചിട്ടില്ലെന്നു ദി വയര്‍ റിപ്പോര്‍ട്ടിലുണ്ട്.

 ഉപാധികള്‍ ഇങ്ങനെ

ഉപാധികള്‍ ഇങ്ങനെ

ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണം. അയോധ്യ കേസില്‍ സംഭവിച്ച പോലുള്ള കൈയ്യേറ്റം അനുവദിക്കരുത്. അയോധ്യയില്‍ നാശത്തിന്റെ വക്കിലുള്ള 22 പള്ളികള്‍ പുനരുദ്ധരിക്കണം. ബാബറി മസ്ജിദ് ഭൂമി വിട്ടുകൊടുക്കുന്നതിന് പകരം മറ്റൊരു പ്രദേശത്ത് പള്ളി നിര്‍മിക്കാന്‍ അനുമതി ലഭിക്കണം. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ചരിത്ര പ്രസിദ്ധമായ പള്ളികളില്‍ ആരാധനയ്ക്ക് അവസരം ലഭിക്കണം- തുടങ്ങിയവയാണ് വഖഫ് ബോര്‍ഡ് മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകളെന്നും ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഏഴ് കക്ഷികളില്‍ ഒന്ന്

ഏഴ് കക്ഷികളില്‍ ഒന്ന്

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എംഐ ഖലീഫുല്ല, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് കേസില്‍ മധ്യസ്ഥതയ്ക്ക് വേണ്ടി സുപ്രീംകോടതി നിയമിച്ച സമിതിയിലെ അംഗങ്ങള്‍. ശ്രീറാം പഞ്ചു മുഖേനയാണ് ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ കോടതിയെ അറിയിച്ചതത്രെ. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ഏഴ് മുസ്ലിം കക്ഷികളില്‍ ഒന്ന് മാത്രമാണ് വഖഫ് ബോര്‍ഡ്.

 ആരും അറിഞ്ഞില്ലെന്ന് മറ്റു കക്ഷികള്‍

ആരും അറിഞ്ഞില്ലെന്ന് മറ്റു കക്ഷികള്‍

അയോധ്യയിലെ ബാബറി മസ്ജിദിന് പുറമെ, ഉത്തര്‍ പ്രദേശിലെ മഥുര, വാരണാസി എന്നിവിടങ്ങളിലെ പള്ളികളിലും ഹിന്ദുത്വ കക്ഷികള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ വാദങ്ങള്‍ ഒഴിവാക്കണമെന്നാണ് ഒത്തുതീര്‍പ്പിലെ വ്യവസ്ഥ. എന്നാല്‍ കേസിലെ മറ്റു മുസ്ലിം കക്ഷികള്‍ അറിയാതെയാണ് വഖഫ് ബോര്‍ഡ് നീക്കമെന്ന്് ആക്ഷേപമുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരായ നിയമനടപടിയാണ് അദ്ദേഹത്തെ കേസില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+