കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീംകോടതിയില്‍ ഇന്ന് നിര്‍ണ്ണായക ദിനം

  • By Desk
Google Oneindia Malayalam News

ദില്ലി: അയോധ്യ കേസ് മധ്യസ്ഥത ചര്‍ച്ചയക്ക് വിടണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും. മധ്യസ്ഥചര്‍ച്ച വിജയിക്കാന്‍ 1 ശതമാനം മാത്രമേ സാധ്യയുള്ളുവെങ്കിലും അത് പരിശേധിക്കേണ്ടതാണെന്ന് ജസ്റ്റിസ് ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.

തര്‍ക്ക ഭൂമി മുന്നായി വിഭജിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലുകള്‍ പരിഗണിക്കവേയായിരുന്നു മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കക്ഷികളോട് കോടതി ചോദിച്ചത്. മധ്യസ്ഥത ചര്‍ച്ച എന്നതിനെ രാം ജന്മഭൂമി ന്യാസും മറ്റു ഹിന്ദു സംഘടനകളും ശക്തമായി എതിര്‍ത്തെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

 supreme

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി സുന്നി വഖഫ് ബോര്‍ഡിന്‍റെയും രാം ജന്മഭൂമി ന്യാസിന്‍റെയും അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചര്‍ച്ചയുടെ കാര്യം സുപ്രീംകോടതി വ്യക്തമാക്കിയത്.

അയോധ്യ കേസ് സ്വത്ത് തര്‍ക്കമല്ലെന്നും ബന്ധങ്ങളിലെ മുറിവുണക്കുകയെന്നാതാണ് കോടതിക്ക് വേണ്ടതെന്നു മായിരുന്നു കോടതി നിരീക്ഷിച്ചത്. ഇക്കാര്യങ്ങള്‍ രഹസ്യ സ്വഭാവമുള്ളതായിരിക്കുമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

English summary
Ayodhya Dispute: SC to Decide Today if Mediation Has 1% Chance to 'Heal Relations'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X