Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധിക്കെതിരെ പകുതിയിലധികം മുസ്ലിം കക്ഷികള്‍; കേസ് വീണ്ടും കോടതിയിലേക്ക്

ലഖ്‌നൗ: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ മുസ്ലിം കക്ഷികളുടെ തീരുമാനം. ഏഴ് കക്ഷികളാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ നാലു കക്ഷികള്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് കക്ഷികള്‍കൂടി സമാനമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ അയോധ്യ കേസ് വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പായി.

Image

കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗത്തിലാണ് മൂന്ന് കക്ഷികള്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മത പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ് യോഗവും റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഹാജി മെഹ്ബൂബ്, മൗലാന ഹിസ്ബുല്ല, ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായിരുന്ന അന്തരിച്ച ഹാജി അബ്ദുല്‍ അഹദിന്റെ രണ്ടു മക്കള്‍ എന്നിവരും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ താന്‍ അനുമതി നല്‍കിയെന്ന് ഹാജി മെഹ്ബൂബ് പറഞ്ഞു. നേരത്തെ റിവ്യൂ ഹര്‍ജിയില്‍ കാര്യമില്ലെന്നാണ് ഹാജി മെഹ്ബൂബ് പറഞ്ഞിരുന്നത്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പുറത്താക്കിയ മൗലാന സല്‍മാന്‍ നദ്‌വിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ഇദ്ദേഹം പറഞ്ഞത്. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരില്‍ ഒരാളായ ശ്രീ ശ്രീ രവിശങ്കര്‍ക്കൊപ്പം ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്ത വ്യക്തിയാണ് മൗലാന സല്‍മാന്‍. എന്നാല്‍ പിന്നീട് ഹാജി മെഹ്ബൂബ് നിലപാട് മാറ്റുകയായിരുന്നു. റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു.

ഇതോടെ ഏഴ് കക്ഷികളാണ് സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നത്. അയോധ്യ കേസിലെ മുസ്ലിം കക്ഷികള്‍ക്ക് നിയമപരമായി നീങ്ങാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷിയാ വഖഫ് ബോര്‍ഡ്, ഇഖ്ബാല്‍ അന്‍സാരി എന്നീ മൂന്ന് കക്ഷികളാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+