Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ; സുന്നി വഖഫ് ബോര്‍ഡ് ഉറച്ചുതന്നെ, റിവ്യൂ ഹര്‍ജി നല്‍കില്ല, അഞ്ചേക്കര്‍ ചര്‍ച്ച പിന്നീട്

ലഖ്‌നൗ: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് നേരത്തെ ചിലര്‍ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്ന് അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു.

Supreme

ബോര്‍ഡിന്റെ എട്ടില്‍ ഏഴ് അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. ഇതില്‍ ആറ് പേരും റിവ്യൂ ആവശ്യമില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് ഫാറൂഖി പറഞ്ഞു. അതേസമയം, പള്ളി നിര്‍മിക്കാന്‍ സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ബോര്‍ഡ് യോഗം തീരുമാനത്തില്‍ എത്തിയില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മറ്റൊരു യോഗം ചേരും. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് അംഗങ്ങള്‍ പറഞ്ഞു. ശരീഅത്ത് നിയമ പ്രകാരം തീരുമാനം എടുക്കുമെന്നും ഫാറൂഖി പറഞ്ഞു.

അതേസമയം, അയോധ്യ കേസിലെ കൂടുതല്‍ മുസ്ലിം കക്ഷികളും റിവ്യൂ ഹര്‍ജി നല്‍കണമെന്ന അഭിപ്രായക്കാരാണ്. ഏഴ് കക്ഷികളാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മത പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ്, ഹാജി മെഹ്ബൂബ്, മൗലാന ഹിസ്ബുല്ല, ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായിരുന്ന അന്തരിച്ച ഹാജി അബ്ദുല്‍ അഹദിന്റെ രണ്ടു മക്കള്‍ എന്നിവരും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ താന്‍ അനുമതി നല്‍കിയെന്ന് ഹാജി മെഹ്ബൂബ് പറഞ്ഞു. നേരത്തെ റിവ്യൂ ഹര്‍ജിയില്‍ കാര്യമില്ലെന്നാണ് ഹാജി മെഹ്ബൂബ് പറഞ്ഞിരുന്നത്. പിന്നീട് ഹാജി മെഹ്ബൂബ് നിലപാട് മാറ്റുകയായിരുന്നു.

ഇതോടെ ഏഴ് കക്ഷികളാണ് സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നത്. അയോധ്യ കേസിലെ മുസ്ലിം കക്ഷികള്‍ക്ക് നിയമപരമായി നീങ്ങാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷിയാ വഖഫ് ബോര്‍ഡ്, ഇഖ്ബാല്‍ അന്‍സാരി എന്നീ മൂന്ന് കക്ഷികളാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+