കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാം, ഉടമസ്ഥാവകാശം നല്‍കില്ലെന്ന് വഖഫ് ബോര്‍ഡ്

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്കമുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നടത്തിയത് മതസൗഹാര്‍ദപരമായ അഭിപ്രായ പ്രകടനം. പൊളിച്ചുമാറ്റിയ പള്ളിയുടെ പുറം മുറ്റത്ത് ഹിന്ദുക്കള്‍ക്ക് ശ്രീരാമനെ ആരാധിക്കാന്‍ അനുവാദം നല്‍കാമെന്നാണ് വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിച്ചത്. എന്നാല്‍ ചില നിബന്ധനകളും അദ്ദേഹം മുന്നോട്ടുവച്ചു.

വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കി ശശി തരൂർ; 'ആർട്ടിക്കൾ 370 എല്ലാക്കാലത്തും നിലനിർത്തേണ്ടതില്ല!'വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കി ശശി തരൂർ; 'ആർട്ടിക്കൾ 370 എല്ലാക്കാലത്തും നിലനിർത്തേണ്ടതില്ല!'

''തര്‍ക്ക ഭൂമിയില്‍ സഹവര്‍ത്തിത്വത്തിന് തയ്യാറാണ്. പക്ഷേ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിനായിരിക്കും. ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ഭൂമി ഉപയോഗിക്കും. പക്ഷേ വസ്തു മുസ്ലീങ്ങളുടേതായിരിക്കും. ചിലര്‍ക്ക് അവിടെ വന്ന് പ്രാര്‍ത്ഥന നടത്തണമെന്നുള്ളതിനാല്‍ ഞങ്ങള്‍ അത് അനുവദിക്കുന്നു.'' ഇതാണ് രാജീവ് ധവാന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

 supremecourt

ആരാധന നടത്താനായി നിര്‍മോഹി അഖാര നല്‍കിയ അപേക്ഷയിലാണ് വഖഫ് ബോര്‍ഡിന്റെ മറുപടി. ബാബരി മസ്ജിദിന്റെ മുറ്റത്ത് ചാബുത്രയില്‍ ശ്രീരാമന്റെ വിഗ്രഹം ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, 1949 ഡിസംബര്‍ 22 രാത്രി ബാബറി മസ്ജിദിന്റെ മിമ്പറില്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നുവെന്നും ധവാന്‍ പറഞ്ഞു.

മാത്രമല്ല അഖാരയുടെ പുരോഹിതന്‍ ദേവകി നന്ദന്‍ അഗര്‍വാള്‍ 1989ല്‍ സമര്‍പ്പിച്ച ഹരജിയെയും ധവാന്‍ എതിര്‍ത്തു. '' പുരോഹിതര്‍ക്ക് ദേവന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം മാത്രമേയുള്ളു. തന്റെ കടമയില്‍ നിന്നും വ്യതിചലിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി വളരെ അടുത്ത സുഹൃത്തിന് കേസ് ഫയല്‍ ചെയ്യാന്‍ കഴിയൂ. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്ന് ധവാന്‍ കോടതിയെ അറിയിച്ചു.

തരിഗാമിയെ ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി; മെഹ്ബൂബയുടെ മകള്‍ക്ക് ശ്രീനഗറിലേക്ക് പോകാംതരിഗാമിയെ ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി; മെഹ്ബൂബയുടെ മകള്‍ക്ക് ശ്രീനഗറിലേക്ക് പോകാം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കേസ് വാദിക്കുന്നത്. അയോധ്യ കേസിലെ വാദം കേള്‍ക്കുന്നതിന്റെ 19-ാം ദിവസമായിരുന്നു ബുധനാഴ്ച. എസ്എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്എന്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ആഴ്ച വരെ ഹിന്ദു കക്ഷികളുടെ വാദം കേട്ടിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പെന്ന് സർവേ ഫലം; കുരുക്കുമായി കോൺഗ്രസ്മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പെന്ന് സർവേ ഫലം; കുരുക്കുമായി കോൺഗ്രസ്

പ്രധാന കക്ഷികളില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരിയെ അയോധ്യയിലെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച രണ്ടുപേര്‍ ആക്രമിച്ചതിനെക്കുറിച്ച് വാദം കേള്‍ക്കുന്നതിനുമുമ്പ് ധവാന്‍ കോടതിയെ ബോധിപ്പിച്ചു. അന്‍സാരിയെ അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ധവാന്‍ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് ബെഞ്ച് അറിയിച്ചു.

English summary
Ayodhya case: Waqf Board says Hindus can pray and not give ownership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X