കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ് ജനുവരിയിലേക്ക് നീട്ടി; കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി, ശരിയായില്ലെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസ് പരിഗണിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കേസ് ജനുവരിയിലേക്ക് മാറ്റി. ജനുവരി ആദ്യവാരത്തില്‍ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം കണക്കിലെടുക്കാതെയാണ് കോടതി നടപടി.

കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കുന്നത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ നീട്ടിവയ്ക്കണമെന്ന് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. കോടതി തീരുമാനം ശരിയായില്ലെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. ക്ഷേത്ര നിര്‍മാണത്തിന് നടപടിയെടുക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്ന് ഉവൈസി ചോദിച്ചു. വിശദാംശങ്ങള്‍....

ജനുവരി ആദ്യവാരം

ജനുവരി ആദ്യവാരം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിലെ മറ്റു അംഗങ്ങള്‍. കേസ് ജനുവരി ആദ്യവാരം പരിഗണിക്കുമെന്നും എന്നു മതുല്‍ വാദം കേള്‍ക്കണമെന്ന് അന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

വിവാദമായ ഹൈക്കോടതി വിധി

വിവാദമായ ഹൈക്കോടതി വിധി

2010ലെ വിവാദമായ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസാണിത്. അന്യായക്കാരായ മൂന്ന് കക്ഷികള്‍ക്കും വീതിച്ചുകൊടുക്കുകയായിരുന്നു ഹൈക്കോടതി.

രണ്ടു ആവശ്യങ്ങള്‍ തള്ളി

രണ്ടു ആവശ്യങ്ങള്‍ തള്ളി

ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് സുപ്രീംകോടതി കേസ് പരിഗണിച്ചത് സപ്തംബര്‍ 27നാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കേസ് കൈമാറണം, മുസ്ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ലെന്ന 1994ലെ വിധി പുനപ്പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അന്ന് കോടതി തള്ളിയിരുന്നു. ശേഷമാണ് ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റിയത്.

ശരിയായില്ലെന്ന് യുപി സര്‍ക്കാര്‍

ശരിയായില്ലെന്ന് യുപി സര്‍ക്കാര്‍

കേസ് നീട്ടിവച്ചത് ശരിയായില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. സുപ്രീംകോടതി തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ തീരുമാനം നല്ല സന്ദേശമല്ല നല്‍കുന്നതെന്നും മൗര്യ പറഞ്ഞു. കോടതി വിധി കാത്തിരിക്കുകയാണെന്നും വിധി വന്ന ഉടനെ രാമക്ഷേത്രം പണിയുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.

ജനങ്ങളുടെ ആവശ്യം

ജനങ്ങളുടെ ആവശ്യം

ക്ഷേത്രം പണിയുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ജനങ്ങളുടെ ആവശ്യം ബിജെപി മനസിലാക്കുന്നു. ക്ഷേത്രം പണിയുക തന്നെ ചെയ്യും. ബിജെപിയുടെ താല്‍പ്പര്യവും അതാണ്. രാജ്യത്തെ ഹിന്ദുക്കളുടെ ആവശ്യമാണത്. എന്നാല്‍ കോടതി വിധി കാത്തിരിക്കുകയാണെന്നും നരസിംഹ റാവു പറഞ്ഞു.

ധൈര്യമുണ്ടോ എന്ന് ഉവൈസി

ധൈര്യമുണ്ടോ എന്ന് ഉവൈസി

ക്ഷേത്രം പണിയുന്നതിന് സുഗമമായ വഴി സര്‍ക്കാര്‍ ഒരുക്കണമെന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. മോദി സര്‍ക്കാരിന് ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ധൈര്യമുണ്ടോ എന്ന എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി വെല്ലുവിളിച്ചിരുന്നു.

 തങ്ങള്‍ക്ക് മറ്റു വിഷയങ്ങളുണ്ടെന്ന് കോടതി

തങ്ങള്‍ക്ക് മറ്റു വിഷയങ്ങളുണ്ടെന്ന് കോടതി

100 വര്‍ഷം പഴക്കമുള്ള കേസാണെന്നും മുന്‍ഗണന നല്‍കി കേസ് തീര്‍പ്പാക്കണമെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. തങ്ങള്‍ക്ക് മറ്റു ചില മുന്‍ഗണനാ വിഷയങ്ങളുണ്ടെന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്. തിങ്കളാഴ്ച വെറും നാല് മിനുറ്റ് മാത്രമാണ് കോടതി ഈ കേസ് നടപടികള്‍ക്ക് മാറ്റിവച്ചത്.

 കേന്ദ്രമന്ത്രിയുടെ പ്രതികരണം

കേന്ദ്രമന്ത്രിയുടെ പ്രതികരണം

കോണ്‍ഗ്രസ് ഹിന്ദു-മുസ്ലിം വിഷയമാക്കുകയാണെന്നും യഥാര്‍ഥത്തില്‍ കോടതിയുടെ പോലും ആവശ്യം ഈ കേസില്‍ ഇല്ലെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഹിന്ദുക്കളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ശേഷം എന്ത് നടക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി കോടതി തീരുമാനത്തിന് ശേഷം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദംമൂലമാണ് കേസ് മാറ്റിവച്ചതെന്ന് ബജ്‌റംഗ്ദള്‍ നേതാവും ബിജെപി മുന്‍ പാര്‍ലമെന്റംഗവുമായ വിനയ് കത്യാര്‍ കുറ്റപ്പെടുത്തി.

 1994ലെ കേസ് പുനപ്പരിശോധിക്കില്ല

1994ലെ കേസ് പുനപ്പരിശോധിക്കില്ല

ഇസ്മാഈല്‍ ഫാറൂഖി കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചത് കഴിഞ്ഞ മാസമാണ്. 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസ് പുനപ്പരിശോധിക്കില്ലെന്നാണ് കോടതി നിലപാട് സ്വീകരിച്ചത്. ഇതിനെ സംഘപരിവാരം സ്വാഗതം ചെയ്തിരുന്നു. രാമജന്മ ഭൂമി തര്‍ക്ക കേസ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയെന്നാണ് വിഎച്ച്പി പ്രതികരിച്ചിരുന്നത്.

 പള്ളി നിര്‍ബന്ധമില്ല

പള്ളി നിര്‍ബന്ധമില്ല

മുസ്ലിംകള്‍ക്ക് നമസ്‌കാരത്തിന് പള്ളി നിര്‍ബന്ധമില്ല എന്നതാണ് 1994ലെ അലഹാബാദ് ഹൈക്കോടതി വിധി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്ന വഖഫ് ബോര്‍ഡ് ഹര്‍ജിയാണ് സുപ്രീംകോടതി കഴിഞ്ഞമാസം തള്ളിയത്. കോടതി തീരുമാനത്തെ വിഎച്ച്പിയും ആര്‍എസ്എസും സ്വാഗതം ചെയ്തിരുന്നു.

വേഗത്തില്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷ

വേഗത്തില്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷ

ഇനി അയോധ്യ കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കുന്നതിന് വഴി എളുപ്പമായെന്നാണ് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞത്. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. അയോധ്യ കേസില്‍ വേഗത്തില്‍ കോടതി തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.

രണ്ടും രണ്ട് കേസെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

രണ്ടും രണ്ട് കേസെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

എന്നാല്‍ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി ബാബരി കേസുമായി ബന്ധമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫര്‍യാബ് ജിലാനി പ്രതികരിച്ചു. 1994ലെ കേസുമായി ബന്ധപ്പെട്ട തീരുമാനമാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഇതിന് ബാബരി കേസുമായി ബന്ധമില്ല. സുപ്രീംകോടതി വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നും സഫര്‍യാബ് ജിലാനി പറഞ്ഞു.

 പുതിയ ഡിവിഷന്‍ ബെഞ്ച്

പുതിയ ഡിവിഷന്‍ ബെഞ്ച്

ഇസ്മാഈല്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് രണ്ട് വിധികളാണ് പുറപ്പെടുവിച്ചത്. രണ്ട് ജഡ്ജിമാര്‍ നേരത്തെയുള്ള വിധി പുനപ്പരിശോധിക്കേണ്ടതില്ല എന്ന് വിധിച്ചപ്പോള്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നസീര്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞമാസം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവിഷന്‍ ബെഞ്ചില്‍ പുതിയ അംഗങ്ങളെ നിയമിച്ചിട്ടുണ്ട്.

ചിദംബരം ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി!! സോണിയ ജയിലിലേക്ക്ചിദംബരം ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വാമി!! സോണിയ ജയിലിലേക്ക്

ഖത്തര്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ആരും നിയന്ത്രിക്കില്ല, വാഗ്ദാനങ്ങള്‍ നിറവേറ്റി അമീര്‍ഖത്തര്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ആരും നിയന്ത്രിക്കില്ല, വാഗ്ദാനങ്ങള്‍ നിറവേറ്റി അമീര്‍

English summary
Ayodhya case: SC bench to decide schedule for hearing in first week of January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X