അയോധ്യ കേസില്‍ നേരത്തെ വാദം കേള്‍ക്കില്ലെന്ന് വീണ്ടും സുപ്രീംകോടതി; ഹര്‍ജി തള്ളി
Recommended Video

ദില്ലി: അയോധ്യ തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. നേരത്തെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി.

അയോധ്യ കേസ് ജനുവരി ആദ്യവാരം വാദം കേള്‍ക്കാന്‍ നേരത്തെ കോടതി തീരുമാനിച്ചതാണ്. എന്നാല്‍ ജനുവരിക്ക് മുമ്പ് തന്നെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു മഹാസഭ കോടതിയിലെത്തിയത്. പറ്റില്ലെന്ന് കോടതി തീര്‍ത്തുപറഞ്ഞു.
ഹര്‍ജികളില്‍ നേരത്തെ തീരുമാനം എടുത്തതാണ്. അപ്പീലുകള്‍ ജനുവരിയില്‍ കോടതി പരിഗണിക്കും. പുതിയ ഹര്‍ജിയില്‍ കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ജനുവരിയില്‍ അനിയോജ്യമായ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ കേസ് വരും. എന്ന് വാദം കേള്‍ക്കണമെന്ന് ആ ബെഞ്ച് തീരുമാനിക്കുമെന്നാണ് സുപ്രീംകോടതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിട്ടുള്ളത്.
കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. രാംലല്ലയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥനും ഹാജരായി. ഇരുവരും കേസ് നേരത്തെ പരിഗണിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഏറെ കാലമായി നീട്ടിവയ്ക്കുന്ന കേസാണിതെന്നും അവര്‍ ബോധിപ്പിച്ചു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന മൂന്നേക്കറോളം വരുന്ന സ്ഥലം മൂന്നായി ഭാഗിച്ച് 2010ല്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഒരു ഭാഗം വഖഫ് ബോര്‍ഡിനും രണ്ടു ഭാഗങ്ങള്‍ രാംലല്ല, നിര്‍മോഹി അഖാഡ എന്നിവര്‍ക്കുമായി വീതിക്കുകയായിരുന്നു കോടതി. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.












Click it and Unblock the Notifications