കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ബാബറി മസ്ജിദ് സരയു നദിക്കരയില്‍? വ്യത്യസ്ത ആവശ്യവുമായി മുസ്ലിം നേതാക്കള്‍

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ തര്‍ക്ക ഭൂമിയില്‍ സുപ്രീംകോടതി വിധി പറഞ്ഞതോടെ പുതിയ ബാബറി മസ്ജിദ് എവിടെ നിര്‍മിക്കുമെന്ന ചര്‍ച്ച മുറുകുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി പള്ളി നിര്‍മിക്കുന്നതിന് അഞ്ചേക്കര്‍ അനുവദിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അഞ്ചേക്കര്‍ അയോധ്യയിലെ കണ്ണായ സ്ഥലത്ത് കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നാണ് സുപ്രീംകോടതി വിധി.

എന്നാല്‍ പുതിയ രാമക്ഷേത്രത്തിന് അടുത്ത് ബാബറി മസ്ജിദിന് സ്ഥലം അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ആര്‍എസ്എസ്. ഇതോടെ അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ കിട്ടുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. സരയു നദിക്കരയില്‍ എതിര്‍വശത്തായി പള്ളിക്ക് സ്ഥലം അനുവദിക്കാന്‍ ആലോചനയുണ്ട്. സ്ഥലം അനുവദിക്കുകയാണെങ്കില്‍ തര്‍ക്കഭൂമയോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ വേണമെന്നാണ് പ്രദേശത്തെ മുസ്ലിങ്ങളുടെ നിലപാട്...

 ക്ഷേത്രത്തിന് അടുത്ത് പള്ളി വേണ്ട

ക്ഷേത്രത്തിന് അടുത്ത് പള്ളി വേണ്ട

തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത സാഹചര്യത്തില്‍ അതിനടുത്ത് പള്ളി പണിയേണ്ട എന്നാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജനസാന്ദ്രത ഏറിയ അയോധ്യ മുന്‍സിപ്പല്‍ പരിധിയില്‍ അഞ്ചേക്കര്‍ കണ്ടെത്തുക പ്രയാസമാണെന്നാണ് അവരുടെ നിലപാട്.

സരയു നദിക്കരയില്‍

സരയു നദിക്കരയില്‍

സരയു നദിയുടെ ഒരു ഭാഗത്താണ് ക്ഷേത്രം നിര്‍മിക്കുക. മറുഭാഗത്ത് പള്ളിക്ക് സ്ഥലം അനുവദിക്കുന്ന കാര്യം ചര്‍ച്ചയിലാണ്. എന്നാല്‍ മുന്‍സിപ്പല്‍ പരിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ച അത്രയും സ്ഥലം കിട്ടില്ല. അയോധ്യ ജില്ല രൂപീകരിച്ച ശേഷം മുന്‍സിപ്പല്‍ പരിധിയിലാണ് ജില്ലയുടെ പുതിയ ആസ്ഥാനം.

15 കിലോമീറ്റര്‍ ചുറ്റളവില്‍

15 കിലോമീറ്റര്‍ ചുറ്റളവില്‍

രാമക്ഷേത്രം നിര്‍മിക്കുന്നതിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ പള്ളിക്ക് സ്ഥലം അനുവദിക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം. 15 കിലോമീറ്റര്‍ ശാസ്ത്ര പരിധിയായി കരുതുന്നു. ക്ഷേത്രം നിര്‍മിക്കപ്പെട്ടാല്‍ കൂടുതല്‍ വിശ്വാസികള്‍ എത്തുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ തൊട്ടടുത്ത് പള്ളി വരുന്നത് പ്രയാസമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കോടതി നിര്‍ണയിച്ചിട്ടില്ല

കോടതി നിര്‍ണയിച്ചിട്ടില്ല

അയോധ്യയിലെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി പക്ഷേ, കൃത്യമായ സ്ഥലം നിര്‍ണയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അയോധ്യ-ഫൈസാബാദ് റോഡിനോട് ചേര്‍ന്ന ഏതെങ്കിലും പ്രദേശത്ത് പള്ളിക്ക് സ്ഥലം നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ഷാജന്‍വ ഗ്രാമത്തില്‍

ഷാജന്‍വ ഗ്രാമത്തില്‍

ഷാജന്‍വ ഗ്രാമത്തില്‍ പള്ളിക്ക് സ്ഥലം അനുവദിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. അവിടെയാണ് മിര്‍ ബാക്കിയുടെ ഖബറിടം. ബാബറി മസ്ജിദ് നിര്‍മിച്ച മുഗള്‍ ഭരണാധികാരി ബാബറുടെ കമാന്ററായിരുന്നു മിര്‍ബാക്കി. എന്നാല്‍ ഈ ഗ്രാമം രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ ഒരുപക്ഷേ ഈ നിര്‍ദേശം അംഗീകരിച്ചേക്കില്ല.

 മുസ്ലിം നേതാക്കള്‍ ആവശ്യം

മുസ്ലിം നേതാക്കള്‍ ആവശ്യം

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ പ്രദേശം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. തര്‍ക്ക ഭൂമിക്ക് പുറമെ അതിനോട് ചേര്‍ന്ന 67 ഏക്കറും ഏറ്റെടുത്തിരുന്നു. ഈ ഏറ്റെടുത്ത സ്ഥലത്ത് പള്ളി നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കമെന്നാണ് ചില മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ തരുന്നുവെങ്കില്‍...

സര്‍ക്കാര്‍ തരുന്നുവെങ്കില്‍...

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന് പകരം ഭൂമി തങ്ങള്‍ക്ക് ആവശ്യമില്ല. സര്‍ക്കാര്‍ തരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേരത്തെ ഏറ്റെടുത്ത 67 ഏക്കറില്‍ നിന്ന് അനുവദിക്കണമെന്ന് അയോധ്യ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം ഹാജി അസദ് അഹമ്മദ് പറഞ്ഞു. അയോധ്യയിലെ ഇമാം മൗലാന ജലാല്‍ അഷറഫും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പള്ളി നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാരിനെ കാത്തുനില്‍ക്കില്ലെന്നും മൗലാനാ പറഞ്ഞു.

ഇറാനെ ദൈവം രക്ഷിച്ചു!! അമേരിക്കയുടെ നീക്കം പാളി, പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തി റൂഹാനിഇറാനെ ദൈവം രക്ഷിച്ചു!! അമേരിക്കയുടെ നീക്കം പാളി, പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തി റൂഹാനി

English summary
Ayodhya: Land for mosque may be across river Saryu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X