Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വിശ്വാസത്തെ അപമാനിക്കല്‍; രാമക്ഷേത്ര ട്രസ്റ്റിനെതിരെ പ്രിയങ്ക ഗാന്ധി

ദില്ലി: ഭൂമി വാങ്ങിയതില്‍ തിരിമറി നടത്തിയെന്ന ആരോപണം നേരിടുന്ന അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിശ്വാസികള്‍ നല്‍കിയ സംഭാവനകള്‍ ദുരുപയോഗം ചെയ്തിരിക്കുന്നു. ഇത് വിശ്വാസികളെ അപമാനിക്കലാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വിശ്വാസികള്‍ നല്‍കിയ സംഭാവന ദുരുപയോഗം ചെയ്യുന്നത് പാപമാണ്. ദൈവത്തിന് മുമ്പില്‍ അവര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് പണമാണ് ഇവിടെ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

p

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

രാമന്റെ പേരില്‍ ലഭിച്ച സംഭാവനകളാണ് ദുരുപയോഗം ചെയ്തിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ഞായറാഴ്ച കുറ്റപ്പെടുത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടിയും എഎപിയുമാണ് ട്രസ്റ്റിനെതിരെ ആദ്യം രംഗത്തുവന്നത്. രാമക്ഷേത്രം നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന ചെറിയ പ്ലോട്ട് വലിയ വിലയ്ക്ക് വാങ്ങിയെന്നാണ് ആരോപണം. രണ്ടു കോടിക്കാണ് ആദ്യം ആ പ്ലോട്ട് വില്‍പ്പന നടത്തിയത്. മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ 18.5 കോടി രൂപയ്ക്ക് സ്ഥലം രാമക്ഷേത്ര ട്രസ്റ്റ് വാങ്ങുകയായിരുന്നു. വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ട്രസ്റ്റ് അംഗങ്ങള്‍ വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും എസ്പി നേതാവ് പവന്‍ പാണ്ഡെ, എഎപി രാജ്യസഭാംഗം സഞ്ജയ് സിങ് എന്നിവര്‍ ആരോപിച്ചു.

രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹമാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആരോപണം റായ് നിഷേധിച്ചു. കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്രസ്റ്റിനെതിരെ രംഗത്തുവന്നത്. രാമാ ഇതെന്ത് കാലമാണ്. രാമന്റെ പേരില്‍ നല്‍കിയ പണമാണ് അഴിമതിക്ക് ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസത്തെ വില്‍ക്കുകയാണ് അവര്‍. നാണക്കേടാണ് സംഭവം എന്നും സുര്‍ജേവാല പറഞ്ഞു. സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന് എഎപിയും എസ്പിയും ആവശ്യപ്പെട്ടു.

സ്റ്റൈലിഷ് ആയി സണ്ണി ലിയോണ്‍; താരത്തിന്റെ ചിത്രങ്ങള്‍ കണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+