കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരയൂ നദിക്കരയില്‍ തെളിഞ്ഞ് കത്തി മണ്‍ചെരാതുകള്‍, അയോധ്യ ദീപോത്സവത്തിന് ഗിന്നസ് റെക്കോര്‍ഡ്!!

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് വീണ്ടും ഗിന്നസ് റെക്കോര്‍ഡ്. നഗരമാകെ ദീപത്താല്‍ അലങ്കരിച്ച ദിവസമാണ് കടന്നുപോയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം അയോധ്യയില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് അയോധ്യ ദീപാലങ്കാരത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടുപന്നത്. ആറ് ലക്ഷത്തില്‍ അധികം മണ്‍ചെരാതുകളാണ് അയോധ്യയില്‍ തെളിഞ്ഞത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 45 മിനുട്ടോളം ദീപങ്ങള്‍ തെളിയിച്ചിരുന്നു അയോധ്യയില്‍. സരയൂ നദിക്കരയില്‍ ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചത്.

1

കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിലേറെ ദീപങ്ങള്‍ അയോധ്യയില്‍ തെളിഞ്ഞിരുന്നു. അയോധ്യയിലെത്തിയ ഓരോ സന്ദര്‍ശകനും ദൃശ്യവിരുന്നായിരുന്നുവെന്ന് യുപി സര്‍ക്കാര്‍ വക്താവ് ശിശിര്‍ കുമാര്‍ പറഞ്ഞു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗൊന്നും കണക്കാക്കാതെയാണ് ഇവര്‍ സരയൂ നദിക്കരയിലെത്തിയത്. അതേസമയം ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് അധികൃതര്‍ കൈമാറി. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് ഗിന്നസ് അധികൃതര്‍ ഈ ചടങ്ങ് വീക്ഷിച്ചത്. മുഖ്യമന്ത്രിക്കൊപ്പം യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചടങ്ങിനെത്തിയിരുന്നു.

യോഗി മുഖ്യമന്ത്രിയായ ശേഷമാണ് അയോധ്യയില്‍ ദീപോത്സവം ആരംഭിച്ചത്. രാമനായും സീതയായും ലക്ഷ്മണനായും വേഷമിട്ട് നടീ നടന്‍മാര്‍ സരയൂ നദിക്കരയില്‍ പുഷ്പക വിമാനത്തില്‍ വന്നിറങ്ങിയിരുന്നു. ഇങ്ങനെയാണ്് ആഷോഷങ്ങള്‍ ആരംഭിച്ചത്. പുഷ്ങ്ങളാല്‍ അലങ്കരിച്ച ഈ വിമാനത്തിലുള്ളവരെ ഗവര്‍ണറും യോഗിയും ചേര്‍ന്ന് സ്വീകരിച്ചു.സാകേത് കോളേജില്‍ വെച്ച് ശ്രീരാമന്റെ കിരീട ധാരണ ചടങ്ങ് നടന്നിരുന്നു. ഇവിടെ നിന്നാണ് സരയൂ നദിക്കരയിലെത്തിയത്. രാമായണത്തെ അടിസ്ഥാനമാക്കി പതിനൊന്ന് നിശ്ചല ദൃശ്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

ദീപോത്സവ ആഘോഷങ്ങളുടെ ഭാഗമായി ലേസര്‍-സൗണ്ട് ഷോയും സരയൂ നദിക്കരയില്‍ ഒരുക്കിയിരുന്നു. നമ്മുടെ തലമുറയ്ക്ക് രാമക്ഷേത്രത്തിന്റെ നിര്‍മാണം കാണാനുള്ള ഭാഗ്യം മാത്രമല്ല, ഇത്തരമൊരു ചരിത്രപരമായ ചടങ്ങ് കാണാനുമുള്ള ഭാഗ്യവുമുണ്ടായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വേദിക് രാമായണ നഗരമായി അയോധ്യയെ വികസിപ്പിച്ചെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമാണ് ഇത്. വളരെ മനോഹരമായിരിക്കും അത്. ജനങ്ങളോട് അയോധ്യയെ മാറ്റുന്നതിനായി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്. വേദ നഗരമായി അയോധ്യ ഉടന്‍ മാറുമെന്നും യോഗി പറഞ്ഞു.

Recommended Video

cmsvideo
Master Teaser To Be Released On Diwali Day | Oneindia Malayalam

English summary
ayodhya light diyas retains guiness world record over 6 lakh lamps lit as part of diwali celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X