അയോധ്യയില്‍ കൂറ്റന്‍ രാമപ്രതിമ നിര്‍മിക്കുന്നു; ലോകത്തെ ഏറ്റവും വലുത്, 100 ഏക്കറില്‍
ദില്ലി: അയോധ്യയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രാമ പ്രതിമ ലോകത്തെ ഏറ്റവും വലിയ പ്രതിമയാകും. തിങ്കളാഴ്ച ലഖ്നൗവില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. അയോധ്യയില്‍ നൂറ് ഏക്കറിലാണ് പ്രതിമ സ്ഥാപിക്കുക. 251 മീറ്റര്‍ ഉയരം പ്രതിമയ്ക്കുണ്ടാകും. ലോകത്ത് ഇത്രയും ഉയരമുള്ള പ്രതിമ വേറെയില്ല. അടുത്തിടെ ഗുജറാത്തില്‍ സ്ഥാപിച്ച സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ ഉയരം 183 മീറ്ററാണ്.

ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഉയരം 93 മീറ്ററാണ്. മുംബൈയിലെ അംബേദ്കര്‍ പ്രതിമയുടെ ഉയരം 137.2 മീറ്ററാണ്. ചൈനയിലെ ഗൗതം ബുദ്ധ പ്രതിമയുടെ ഉയരം 208 മീറ്ററാണ്. മുംബൈയിലെ ഛത്രപതി ശിവജി പ്രതിമയുടെ ഉയര 212 മീറ്ററാണ്. ഈ സാഹചര്യത്തില്‍ അയോധ്യയില്‍ നിര്‍മിക്കുന്ന 251 മീറ്ററുള്ള രാമപ്രതിമ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാകും.
ഗുജറാത്ത് സര്‍ക്കാരുമായി സഹകരിച്ചാകും രാമ പ്രതിമ നിര്‍മിക്കുക. സാങ്കേതിക സഹായമാണ് ഗുജറാത്ത് സര്‍ക്കരില്‍ നിന്ന് ആവശ്യപ്പെടുക. ഇതുസംബന്ധിച്ച ധാരണാ പത്രം ഒപ്പുവയ്ക്കാനും യോഗത്തില്‍ തീരുമാനമായി. അയോധ്യയുടെ സമഗ്ര വികസനം കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് യോഗി പറഞ്ഞു.
രാമനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന ഗ്രന്ഥങ്ങള്‍ അടങ്ങിയ ലൈബ്രറി, പാര്‍ക്കിങ് സൗകര്യം, മ്യൂസിയം എന്നിവയും പ്രതിമ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കീഴില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഈ ട്രസ്റ്റിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഐഐടി കാണ്‍പൂര്‍, നാഗ്പൂരില എന്‍ഇഇആര്‍ഐ, സിഎസ്ഐആര്‍ ലാബ് എന്നിവയുടെ സഹായവും ട്രസ്റ്റ് തേടിയിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications