കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ കൂറ്റന്‍ രാമപ്രതിമ നിര്‍മിക്കുന്നു; ലോകത്തെ ഏറ്റവും വലുത്, 100 ഏക്കറില്‍

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രാമ പ്രതിമ ലോകത്തെ ഏറ്റവും വലിയ പ്രതിമയാകും. തിങ്കളാഴ്ച ലഖ്‌നൗവില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. അയോധ്യയില്‍ നൂറ് ഏക്കറിലാണ് പ്രതിമ സ്ഥാപിക്കുക. 251 മീറ്റര്‍ ഉയരം പ്രതിമയ്ക്കുണ്ടാകും. ലോകത്ത് ഇത്രയും ഉയരമുള്ള പ്രതിമ വേറെയില്ല. അടുത്തിടെ ഗുജറാത്തില്‍ സ്ഥാപിച്ച സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ ഉയരം 183 മീറ്ററാണ്.

Lord

ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഉയരം 93 മീറ്ററാണ്. മുംബൈയിലെ അംബേദ്കര്‍ പ്രതിമയുടെ ഉയരം 137.2 മീറ്ററാണ്. ചൈനയിലെ ഗൗതം ബുദ്ധ പ്രതിമയുടെ ഉയരം 208 മീറ്ററാണ്. മുംബൈയിലെ ഛത്രപതി ശിവജി പ്രതിമയുടെ ഉയര 212 മീറ്ററാണ്. ഈ സാഹചര്യത്തില്‍ അയോധ്യയില്‍ നിര്‍മിക്കുന്ന 251 മീറ്ററുള്ള രാമപ്രതിമ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാകും.

ഗുജറാത്ത് സര്‍ക്കാരുമായി സഹകരിച്ചാകും രാമ പ്രതിമ നിര്‍മിക്കുക. സാങ്കേതിക സഹായമാണ് ഗുജറാത്ത് സര്‍ക്കരില്‍ നിന്ന് ആവശ്യപ്പെടുക. ഇതുസംബന്ധിച്ച ധാരണാ പത്രം ഒപ്പുവയ്ക്കാനും യോഗത്തില്‍ തീരുമാനമായി. അയോധ്യയുടെ സമഗ്ര വികസനം കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് യോഗി പറഞ്ഞു.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്

രാമനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന ഗ്രന്ഥങ്ങള്‍ അടങ്ങിയ ലൈബ്രറി, പാര്‍ക്കിങ് സൗകര്യം, മ്യൂസിയം എന്നിവയും പ്രതിമ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കീഴില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഈ ട്രസ്റ്റിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഐഐടി കാണ്‍പൂര്‍, നാഗ്പൂരില എന്‍ഇഇആര്‍ഐ, സിഎസ്‌ഐആര്‍ ലാബ് എന്നിവയുടെ സഹായവും ട്രസ്റ്റ് തേടിയിട്ടുണ്ട്.

English summary
Ayodhya Lord Ram's statue to be world's tallest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X