• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യ കഴിഞ്ഞു; ഇനി കാശിയും മഥുരയും പിടിക്കും, ബിജെപി നേതാവ് വിനയ് കത്യാര്‍ പറയുന്നു

ലഖ്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കഴിഞ്ഞവര്‍ഷം കോടതി വിധിയോടെയാണ് അന്തിമ തീരുമാനത്തിലെത്തിയത്. 1949ല്‍ തുടങ്ങിയ നിയമനടപടികള്‍ക്കാണ് 2019ല്‍ അന്തിമമായത്. ഇപ്പോള്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭൂമി പൂജ ഈ മാസം അഞ്ചിന് തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.

അതേസമയം, കാശിയിലെയും മഥുരയിലെയും പള്ളികള്‍ നില്‍ക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണെന്ന ആവശ്യവുമായി ബിജെപി നേതാവ് വിനയ് കത്യാര്‍ രംഗത്തുവന്നു. ഇതിന് വേണ്ടി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

അയോധ്യ സൂചന മാത്രം

അയോധ്യ സൂചന മാത്രം

അയോധ്യ സൂചന മാത്രം. കാശിയും മഥുരയും ബാക്കിയുണ്ട്... എന്നായിരുന്നു 1990കളില്‍ സംഘപരിവാര്‍ സംഘടനകളുടെ മുദ്രാവാക്യം. ഇത് വിനയ് കത്യാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. കാശിയിലെയും മഥുരയിലെയും പള്ളികള്‍ നില്‍ക്കുന്ന സ്ഥലം ക്ഷേത്രത്തിന്റേതാണ്. വിഷയം ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. ലക്ഷ്യം നേടാന്‍ സമയം എടുത്തേക്കുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

നരേന്ദ്ര മോദി തറക്കല്ലിടും

നരേന്ദ്ര മോദി തറക്കല്ലിടും

ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. അതോടെ ക്ഷേത്ര നിര്‍മാണം തുടങ്ങും. ഇനി രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണം എന്നില്ല. ഇനി കാശിയിലെയും മഥുരയിലെയും ക്ഷേത്ര നിര്‍മാണത്തിനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്- ബിജെപി എംപി വിനയ് കത്യാര്‍ പറഞ്ഞു.

ബിജെപിയുടെ ആവശ്യം ഇതാണ്

ബിജെപിയുടെ ആവശ്യം ഇതാണ്

കാശി, മഥുര വിഷയത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കാശി, മഥുര, അയോധ്യ എന്നിവ തിരിച്ചുകിട്ടണമെന്നാണ് തങ്ങളുടെ ആവശ്യം. കാശിയിലെ വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും അതിനോട് ചേര്‍ന്നുള്ള തര്‍ക്കമേഖലയും തിരിച്ചുകിട്ടണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്.

1991ലെ ആരാധനാലയ സംരക്ഷണ നിയമം

1991ലെ ആരാധനാലയ സംരക്ഷണ നിയമം

1991ലെ ആരാധനാലയ സംരക്ഷണ നിയമം അനുസരിച്ച് സംരക്ഷിക്കുന്നതാണ് കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുരയിലെ ഷാഹി ഈദ്ഗാഹും. 1947 ആഗസ്റ്റ് 15ന് എങ്ങനെ ആയിരുന്നോ അതുപോലെ സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ പള്ളികള്‍ പൊളിച്ചുനീക്കണമെന്നും എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

വിഎച്ച്പി, ബിജെപി നേതാക്കള്‍ പറയുന്നത്

വിഎച്ച്പി, ബിജെപി നേതാക്കള്‍ പറയുന്നത്

അതേസമയം, വിഎച്ച്പി, ബിജെപി നേതാക്കളില്‍ ചിലര്‍ രാമജന്മ ഭൂമി വിഷയമാണ് പ്രധാനം എന്ന് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍, അയോധ്യ വിഷയം തീര്‍ന്നല്ലോ എന്നും ഇനി മറ്റു രണ്ടു ക്ഷേത്രങ്ങളുടെ കാര്യമാണ് പരിഗണനയില്‍ എന്നാണ് വിനയ് കത്യാര്‍ പ്രതികരിച്ചത്.

 ജീവന്‍ നല്‍കാനും തയ്യാറാണ്

ജീവന്‍ നല്‍കാനും തയ്യാറാണ്

കാശി, മഥുര പള്ളികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകും. ലക്ഷ്യം നേടുന്നതിന് ജീവന്‍ നല്‍കാനും തയ്യാറാണ്. കൂടുതല്‍ പേര്‍ ഇതിനായി രംഗത്തുവരുമെന്നും വിനയ് കത്യാര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കലാപം; നിരവധി വീടുകളും വാഹനങ്ങളും കത്തിച്ചു, ഒരു മരണം, കൂട്ട അറസ്റ്റ്

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

കേരളത്തില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, വിവരങ്ങള്‍ ഇങ്ങനെ...

English summary
Ayodhya Mission Completed: Will Focus on Kashi And Mathura Temples- BJP MP Vinay Katiyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X