Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണ നടപടി തുടങ്ങി; ട്രസ്റ്റ് രൂപീകരിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ...

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നടപടികള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മുസ്ലിം പള്ളി നിര്‍മാണത്തിനും നീക്കം തുടങ്ങി. പള്ളി നിര്‍മാണത്തിന് അഞ്ചേക്കര്‍ ഭൂമി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറിയിരുന്നു. പള്ളി നിര്‍മാണത്തിന് മുന്നോടിയായി ഒരു ട്രസ്റ്റ് വഖഫ് ബോര്‍ഡ് രൂപീകരിച്ചു. ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്നാണ് ട്രസ്റ്റിന്റെ പേര്.

അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുത് എന്നായിരുന്നു ചില മുസ്ലിം സംഘടനകള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് ഇക്കാര്യം തള്ളിയെന്നാണ് വ്യക്തമാകുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പള്ളി നിര്‍മാണത്തിന് പുതിയ ട്രസ്റ്റ്

പള്ളി നിര്‍മാണത്തിന് പുതിയ ട്രസ്റ്റ്

ബുധനാഴ്ചയാണ് പള്ളി നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് വഖഫ് ബോര്‍ഡ് രൂപീകരിച്ചത്. അയോധ്യയില്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കറില്‍ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുമെന്നാണ് വഖഫ് ബോര്‍ഡ് അറിയിച്ചിരിക്കന്നത്. ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്നാണ് ട്രസ്റ്റിന്റെ പേര്.

ലൈബ്രറി, ആശുപത്രി

ലൈബ്രറി, ആശുപത്രി

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖിയാണ് ട്രസ്റ്റിന്റെയും അധ്യക്ഷന്‍. പള്ളി നിര്‍മാണത്തിന് ഈ ട്രസ്റ്റാണ് ചുക്കാന്‍ പിടിക്കുക. കൂടാതെ, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ആശുപത്രി എന്നിവയും അഞ്ചേക്കറില്‍ നിര്‍മിക്കും. അയോധ്യയിലെ ധാന്നിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മിക്കുക.

Recommended Video

cmsvideo
    Yogi Adityanath Reviews Ram Temple Ceremony Preparations | Oneindia Malayalam
    ഇവരാണ് അംഗങ്ങള്‍

    ഇവരാണ് അംഗങ്ങള്‍

    പള്ളി നിര്‍മാണത്തിന് വേണ്ടി രൂപീകരിച്ച ട്രസ്റ്റില്‍ പരമാവധി 15 അംഗങ്ങളാണുണ്ടാകുക. ഇതില്‍ ഒമ്പത് അംഗങ്ങളുടെ പേര് പ്രഖ്യാപിച്ചു. ട്രസ്റ്റിലെ പ്രധാനി വഖഫ് ബോര്‍ഡ് ചെയര്‍മാനാണ്. ഗോരഖ്പൂരിലെ അദ്‌നാന്‍ ഫാറൂഖ് ഷാ, ലഖ്‌നൗവിലെ അത്താര്‍ ഹുസൈന്‍, മീററ്റിലെ ഫായിസ് അഫ്താബ് എന്നിവരാണ് ഭാരവാഹികള്‍. ബാന്തയിലെ മുഹമ്മദ് ജുനൈദ് സിദ്ദീഖി, ശൈഖ് സൗദുസ്സമാന്‍, ലഖ്‌നൗവിലെ മുഹമ്മദ് റാഷിദ്, ഇമ്രാന്‍ അഹമ്മദ് എന്നിവരാണ് അംഗങ്ങള്‍.

    അയോധ്യ തര്‍ക്കത്തിന് അവസാനം

    അയോധ്യ തര്‍ക്കത്തിന് അവസാനം

    അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന് അവകാശത്തര്‍ക്കമുണ്ടാകുകയും തീവ്ര ഹിന്ദുക്കള്‍ പള്ളി പൊളിക്കുകയും ചെയ്തതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു. ഇതുപ്രകാരം തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ അയോധ്യയിലെ മറ്റൊരിടത്ത് നല്‍കാനും വിധിച്ചു.

    അഞ്ചേക്കര്‍ അനുവദിച്ചത് ഇവിടെ

    അഞ്ചേക്കര്‍ അനുവദിച്ചത് ഇവിടെ

    അയോധ്യയിലെ സൊഹവാല്‍ താലൂക്കിലെ ധാനിപ്പൂര്‍ ഗ്രാമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിന് ഭൂമി കൈമാറിയത്. ഇത് സ്വീകരിക്കരുത് എന്ന് ഒരു വിഭാഗം മുസ്ലിം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ യുപി വഖഫ് ബോര്‍ഡ് ഭൂമി സ്വീകരിക്കുകയായിരുന്നു.

    ക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ

    ക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ

    അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ട്രസ്റ്റ് രൂപീകരിക്കുകയും യുപി സര്‍ക്കാര്‍ നടപടികള്‍ക്ക് മേല്‍ന്നോട്ടം വഹിക്കുന്നുമുണ്ട്. ആഗസ്റ്റ് മൂന്ന് മുതല്‍ പ്രത്യേക പൂജ നടക്കും. അഞ്ചിന് ഭൂമി പൂജ നടക്കും. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തുമെന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+