കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ പള്ളി തറക്കല്ലിടലിന് യോഗിയെ ക്ഷണിക്കുമോ? ഇസ്ലാമില്‍ വിഷയമല്ല, നിലപാട് വ്യക്തമാക്കി ട്രസ്റ്റ്

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യ പള്ളിയുടെ തറക്കല്ലിടലിന് യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും താന്‍ പോകില്ലെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ പ്രസ്താവന ഏറെ വിവാദമാകുകയും ചെയ്തു. കോണ്‍ഗ്രസും എസ്പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ യോഗിക്കെതിരെ രംഗത്തുവന്നു.

ബാബറി മസ്ജിദ് ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത വേളയില്‍ പകരം പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ നല്‍കിയിരുന്നു. അയോധ്യയിലെ ധാനിപൂരിലാണ് ഈ സ്ഥലം. ഇവിടെ പള്ളി നിര്‍മിക്കുന്നതിന് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. യോഗിയെ തറക്കല്ലിടലിന് ക്ഷണിക്കുമോ എന്ന കാര്യത്തില്‍ ട്രസ്റ്റ് അംഗം നിലപാട് വിശദീകരിക്കുന്നു....

യോഗിയെ ക്ഷണിക്കുക ഇതിന്

യോഗിയെ ക്ഷണിക്കുക ഇതിന്

അയോധ്യയിലെ പള്ളി നിര്‍മിക്കാന്‍ അനുവദിച്ച സ്ഥലത്ത് പള്ളി മാത്രമല്ല നിര്‍മിക്കുന്നത്. ആശുപത്രിയും സ്‌കൂളും കമ്യൂണിറ്റി കിച്ചണും ലൈബ്രറിയുമെല്ലാം നിര്‍മിക്കുന്നുണ്ട്. പള്ളി നിര്‍മാണത്തിന് തറക്കല്ലിടുമ്പോള്‍ യോഗിയെ ക്ഷണിക്കുന്ന കാര്യത്തില്‍ പ്രത്യക്ഷത്തില്‍ മറുപടി പറയാതിരുന്ന ട്രസ്റ്റ് അംഗം, അനുബന്ധ സ്ഥാപനങ്ങളുടെ തറക്കല്ലിടലിന് ക്ഷണിച്ചേക്കുമെന്ന് സൂചിപ്പിച്ചു.

തറക്കല്ലിടല്‍ കര്‍മം ഇസ്ലാമിലില്ല

തറക്കല്ലിടല്‍ കര്‍മം ഇസ്ലാമിലില്ല

യുപി സുന്നി വഖഫ് ബോര്‍ഡാണ് പുതിയ ട്രസ്റ്റ് രൂപീകരിച്ചത്. ഇതില്‍ അംഗമായ അത്താര്‍ ഹുസൈന്‍ ആണ് പിടിഐയോട് വിഷയത്തില്‍ പ്രതികരിച്ചത്. പള്ളി നിര്‍മാണത്തിന് തറക്കല്ലിടല്‍ കര്‍മം എന്ന ഒന്നില്ല. ഇസ്ലാമിലെ നാല് മദ്ഹബുകളിലും ഇങ്ങനെ ഒരു ചടങ്ങിനെ കുറിച്ച് പറയുന്നില്ലെന്ന് അത്താര്‍ ഹുസൈന്‍ പ്രതികരിച്ചു.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam
പുതിയ പള്ളിയുടെ പേര്

പുതിയ പള്ളിയുടെ പേര്

പുതിയ പള്ളിയുടെ പേര് എന്താകണം എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. പേരില്‍ പ്രത്യേകിച്ച് കാര്യമില്ല. പള്ളി എന്നതാണ് പ്രധാനം. മറ്റു കാര്യങ്ങളെല്ലാം അപ്രസക്തമാണ്. പള്ളി നിര്‍മാണ ട്രസ്റ്റിന് ലഖ്‌നൗവില്‍ ഓഫീസ് തുറക്കും. രണ്ടാഴ്ചക്കകം ഓഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്നും അത്താര്‍ ഹുസൈന്‍ പറഞ്ഞു.

ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്നാണ് വഖഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റിന്റെ പേര്. അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുത് എന്നായിരുന്നു ചില മുസ്ലിം സംഘടനകള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് ഇക്കാര്യം തള്ളി. യോഗി സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് വഖഫ് ബോര്‍ഡ് ഭൂമി സ്വീകരിക്കാന്‍ കാരണം എന്ന് ആരോപണമുണ്ട്.

ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി

ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖിയാണ് ട്രസ്റ്റിന്റെയും അധ്യക്ഷന്‍. പള്ളി കൂടാതെ, ഇന്തോ-ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ആശുപത്രി, ഗവേഷണ കേന്ദ്രം എന്നിവയും അഞ്ചേക്കറില്‍ നിര്‍മിക്കും. ട്രസ്റ്റില്‍ പരമാവധി 15 അംഗങ്ങളാണുണ്ടാകുക. ഇതില്‍ ഒമ്പത് അംഗങ്ങളുടെ പേര് പ്രഖ്യാപിച്ചു.

യുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവുംയുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവും

English summary
Ayodhya Mosque: Yogi Adityanath will be invited to lay the foundation stone for public facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X