കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ സന്യാസിക്കും പോലീസുകാര്‍ക്കും കൊറോണ; രാമക്ഷേത്രം നിര്‍മാണം തുടങ്ങാനിരിക്കെ...

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസിക്കും പോലീസുകാര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. ഒരു സന്യാസിക്കും 16 പോലീസുകാര്‍ക്കുമാണ് രോഗം. രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് രോഗം കണ്ടിരിക്കുന്നത്. ഇതോടെ കടുത്ത നിയന്ത്രണങ്ങള്‍ അയോധ്യയില്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം.

A

Recommended Video

cmsvideo
Yogi Adityanath Reviews Ram Temple Ceremony Preparations | Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങാണ് ഒരാഴ്ചക്കിടെ അയോധ്യയില്‍ നടക്കാന്‍ പോകുന്നത്. ഈ വേളയിലാണ് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ സന്യാസിമാരുടെ പൂജകള്‍ തുടങ്ങുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന പൂജകള്‍ക്ക് ശേഷമാണ് ആഗസ്റ്റ് അഞ്ചിന് വലിയ പരിപാടി ആസൂത്രണം ചെയ്തത്. ഇതിലേക്കാണ് പ്രമുഖര്‍ എത്തുക.

എന്നാല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവയ്ക്കുമോ അല്ലെങ്കില്‍ നിയന്ത്രണം ശക്തമാക്കുമോ എന്ന കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. അയോധ്യയിലെ പരിപാടിയില്‍ 200ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുക്കുക എന്നാണ് ട്രസ്റ്റ് അറിയിച്ചത്. ബാക്കിയുള്ളവര്‍ക്ക് ചടങ്ങുകള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ അയോധ്യയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്. കൂടാതെ ടെലിവിഷന്‍ ചാനലുകളും തല്‍സമയം സംപ്രേഷണം ചെയ്യും.

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം; ദുബായ് വിസ അനുവദിക്കുന്നു, പുതിയ വിവരംകുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം; ദുബായ് വിസ അനുവദിക്കുന്നു, പുതിയ വിവരം

അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണ നടപടി തുടങ്ങി; ട്രസ്റ്റ് രൂപീകരിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ...അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണ നടപടി തുടങ്ങി; ട്രസ്റ്റ് രൂപീകരിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ...

English summary
Ayodhya Priest and Police offices confirmed Corona Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X