Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നു; രാമക്ഷേത്ര മാതൃകയില്‍... ചെലവ് 104 കോടി

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കവെ, അയോധ്യ റെയില്‍വെ സ്‌റ്റേഷനും പുതുക്കിപ്പണിയുന്നു. റെയില്‍വെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നേരത്തെ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. 80 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ സംഖ്യ 104 കോടിയായി വര്‍ധിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ റെയില്‍വെ സ്‌റ്റേഷനും പുതുക്കിപ്പണിയുമെന്ന് റെയില്‍വെ മന്ത്രി പറഞ്ഞു.

A

Recommended Video

cmsvideo
    All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam

    അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിലായിരിക്കും റെയില്‍വെ സ്‌റ്റേഷനും നിര്‍മിക്കുക. അയോധ്യ ക്ഷേത്രം സാധ്യമാകുമ്പോള്‍ ഒട്ടേറെ വിദേശികളും സ്വദേശികളുമായ സഞ്ചാരികളും തീര്‍ഥാടകരും ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ കൂടി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തിലാകും റെയില്‍വെ സ്റ്റേഷന്‍ പുതുക്കി പണിയുക.

    കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റസ് ലിമിറ്റഡിനാണ് അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കി പണിയുന്നതിനുള്ള ചുമതല. രണ്ടുഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കും. ആദ്യഘട്ടം 2021 ജൂണില്‍ പൂര്‍ത്തിയാക്കും. റെയില്‍വെ സ്റ്റേഷന്‍ പുതുക്കുന്നതിനൊപ്പം പരിസരം അലങ്കരിക്കുകയും ചെയ്യും. ആര്‍ട്ട് ഗ്യാലറികള്‍, കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍, ഭക്ഷണ കേന്ദ്രങ്ങള്‍, മേല്‍പ്പാലങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ടാക്‌സി ബൂത്തുകള്‍, വിഐപി ലോഞ്ചുകള്‍, ഗസ്റ്റ് ഗൗസ്, ഓഡിറ്റോറിയം എന്നിവ റെയില്‍വെ സ്‌റ്റേഷനില്‍ ഒരുക്കും.

    ബുധനാഴ്ച അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ കര്‍മവും ഭൂമി പൂജയും നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ അതിഥി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ചടങ്ങിന് മേല്‍നോട്ടം വഹിക്കുന്നത്. ഞായറാഴ്ചയും അദ്ദേഹം അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം, അയോധ്യയില്‍ കൊറോണ രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+