കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ ഭൂമി പൂജയുമായി ബന്ധപ്പെട്ട് അമേരിക്കയിലും വിപുലമായ ആഘോഷം; പ്രത്യേകം പൂജ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അയോധ്യയില്‍ വിപുലമായി രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പുരോഗമിക്കുകയാണ്. ഭൂമി പൂജ ചടങ്ങിന്റെ വലിയ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. രാമക്ഷത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. യുഎസിലെ വിവിധ ക്ഷേത്രങ്ങളില്‍ നാളെ ആഘോഷം നടക്കും. ചൊവ്വാഴ്ച്ച യുഎസിലെ ക്യാപിറ്റല്‍ ഹില്ലിന് ചുറ്റും രമക്ഷേത്രത്തിന്റെ ഡിജിറ്റല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള ട്രക്ക് കടന്നുപോകും.

യുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലുംയുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലും

അയോധ്യ

അയോധ്യ

അയോധ്യയിലെ ചടങ്ങിനോടനുബന്ധിച്ച് യുഎസിലെ ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജയും പ്രാര്‍ത്ഥനയും നടത്തും. ഒപ്പം ഭൂമി പൂജന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് യുഎസിലെ ഇന്ത്യക്കാര്‍ വിളക്ക് കൊളുത്തുമെന്നും അവര്‍ പറയുന്നു.

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam
ടാബ്ലോ ട്രക്ക്

ടാബ്ലോ ട്രക്ക്

ചൊവ്വാഴ്ച്ച രാത്രി ക്യാപിറ്റല്‍ ഹില്ലിനും വൈറ്റ് ഹൗസിനും ചുറ്റുമായി വലിയ എല്‍ഇഡികള്‍ ഘടിപ്പിച്ച രാമക്ഷേത്രത്തിന്റെ മാതൃകയേന്തിയ ടാബ്ലോ ട്രക്ക് കടന്നുപോകുമെന്ന് വാഷിംഗ് ടണ്‍ ഡിസിക്ക് അകത്തും പുറത്തുമുള്ള ഇന്ത്യന്‍ അമേരിക്കകാര്‍ പറയുന്നു. ഇതോടൊപ്പം വെര്‍ച്വര്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കാനും തീരുമാനം ഉണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നടക്കും.

നരേന്ദ്രമോദി

നരേന്ദ്രമോദി

നാളെയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 175 അതിഥികളാണ് അയോധ്യയിലെ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതില്‍ നേപ്പാളില്‍ നിന്നുള്ള സന്യാസിമാരും ഉല്‍പ്പെടും. 135 ആത്മീയ ശാഖകളെ പ്രതിനിധീകരിച്ച് 135 സന്യാസിമാര്‍ പങ്കെടുക്കും. എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരിക്കും ചടങ്ങ്.

പ്രത്യേകം ക്ഷണം

പ്രത്യേകം ക്ഷണം

ഇതിനകം തന്നെ ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പൊലീസ് ബാരിക്കേടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അയോധ്യയിലേത്ത് പ്രത്യേകം ക്ഷണം ലഭിച്ചവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരിക്കുന്നത്.ഭൂമി പൂജയുടെ ഭാഗമായി അയോധ്യയിലെ വീടുകളിലും കെട്ടിടുങ്ങളിലുമെല്ലാം കാവി പൂശിയിരിക്കുകയാണ്. 2000 തീര്‍ത്ഥ സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും നൂറ് നദികളില്‍ നിന്നുള്ള ജലവും അയോധ്യയില്‍ എത്തിച്ചിരിക്കുകയാണ്.

കൊവിഡ്

കൊവിഡ്

എന്നാല്‍ അയോധ്യയിലെ പൂജാരിക്കും പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം ആശങ്കാജനകമാണ്. മുഖ്യകാര്‍മികത്വം വഹിക്കേണ്ടിയിരുന്ന സംഘത്തിലെ ഒരു പൂജാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ചടങ്ങ് നടക്കുന്ന പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിനും ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിതാഷായും കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇവരൊന്നും ചടങ്ങില്‍ പങ്കെടുക്കില്ല.

English summary
Ayodhya Ram Mandir Bhoomi Pujan: Indians In America Will also conduct big celebrations on august 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X