Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ രാമക്ഷേത്രം Live: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ, ചടങ്ങ് പൂര്‍ത്തിയായി

Jan 22, 2024, 6:24 pm IST

കേരളത്തിലെ പൊതുസമൂഹം ശ്രീരാമനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ സമയത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉണ്ടായ തിരക്കും പ്രാണപ്രതിഷ്ഠകാണാനുള്ള ജനങ്ങളുടെ ഒത്തുചേരലുമെല്ലാം അതിന്റെ സൂചനകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Jan 22, 2024, 5:39 pm IST

എത്ര കിണഞ്ഞു പരിശ്രമിച്ചാലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നവര്‍ക്കൊപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
Jan 22, 2024, 4:59 pm IST

"രാം ലല്ല നാളെ മുതല്‍ ഭക്തർക്ക് ദർശിക്കാം" എന്ന് പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി
Jan 22, 2024, 3:45 pm IST

മഹാദേവപുര നിയമസഭയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നു
Jan 22, 2024, 3:29 pm IST

അയോധ്യയിലെ രാമക്ഷേത്ര വളപ്പിലെ ജടായു വിഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പങ്ങൾ അർപ്പിച്ചു
Jan 22, 2024, 3:28 pm IST

ബിജെപി എംപിയും നടിയുമായ ഹേമമാലിനി കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിക്കൊപ്പം നൃത്തം ചെയ്യുന്നു
Jan 22, 2024, 3:14 pm IST

രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നു. ഒരു മതത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി
Jan 22, 2024, 3:00 pm IST

പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി അഥിതികളായി എത്തിയവരുടെ അരികിലേക്ക്
Jan 22, 2024, 2:59 pm IST

പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു, "ഇത് രാമന്റെ രൂപത്തിലുള്ള ദേശീയ അവബോധത്തിന്റെ ക്ഷേത്രമാണ്, രാമനാണ് ഇന്ത്യയുടെ വിശ്വാസം, രാമനാണ് ഇന്ത്യയുടെ അടിത്തറ. രാമനാണ് ഇന്ത്യയുടെ ആശയം, രാമനാണ് ഇന്ത്യയുടെ നിയമം... രാമനാണ് ഇന്ത്യയുടെ അഭിമാനം, രാമനാണ് ഇന്ത്യയുടെ മഹത്വം...രാമനാണ് നേതാവ്, രാമനാണ് നയം.രാമൻ ശാശ്വതനാണ്...രാമനെ ആദരിക്കുമ്പോൾ അതിന്റെ ഫലം വർഷങ്ങളോ നൂറ്റാണ്ടുകളോ അല്ല ആയിരക്കണക്കിന് വർഷങ്ങളായി നിലനില്‍ക്കും"
Jan 22, 2024, 2:48 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
Jan 22, 2024, 2:31 pm IST

വൈകാരികമായ നിമിഷം

വൈകാരികമായ നിമിഷമാണിതെന്നും രാമവിഗ്രഹത്തിന് സമീപം ചെലവഴിച്ചത് വൈകാരികമായിട്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണ്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുന്നു, എന്നും പ്രധാനമന്ത്രി
Jan 22, 2024, 2:20 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
നമ്മുടെ രാമന്‍ തിരിച്ചെത്തിയിരിക്കുന്നെന്ന് പ്രധാനമന്ത്രി. രാം ലല്ല ടെന്റിലല്ല, മന്ദിരത്തിലാണ് എന്ന് മോദി
Jan 22, 2024, 2:14 pm IST

മോദിയെ അഭിനന്ദിച്ച് മോഹന്‍ ഭാഗവത്

അയോധ്യയിലെ രാംലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് പുതിയ ഇന്ത്യയുടെ ഉദയം വിഭാവനം ചെയ്യുന്നു എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമര്‍പ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി ഒരു തപസ്വിയാണെന്ന് തനിക്കറിയാം എന്നും എന്നാല്‍ എല്ലാവരുടേയും കൂട്ടുത്തരവാദിത്തമാണ് രാമക്ഷേത്രത്തിന് പിന്നില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jan 22, 2024, 1:53 pm IST

യോഗി ആദിത്യനാഥ് സംസാരിക്കുന്നു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
Jan 22, 2024, 1:51 pm IST

മോദി വ്രതാനുഷ്ഠാനം അവസാനിപ്പിച്ചു

പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി 11 ദിവസത്തെ അനുഷ്ഠാനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചു.
Jan 22, 2024, 1:43 pm IST

അസുലഭ നിമിഷമെന്ന് ഹരിഹരന്‍

''എനിക്ക് ഈ നിമിഷം വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല, ഇവിടെയുള്ള എല്ലാവരും വളരെ സന്തോഷത്തിലാണ്. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു'', ഹരിഹരന്‍.
Jan 22, 2024, 1:32 pm IST

മോദിയുടെ അഭിസംബോധന ഉടന്‍

പൊതുസമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
Jan 22, 2024, 1:17 pm IST

മോദിയുടെ പ്രണാമം

രാമവിഗ്രഹത്തിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Jan 22, 2024, 12:56 pm IST

രാമവിഗ്രഹം അനാച്ഛാദനം ചെയ്ത് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം അനാച്ഛാദനം ചെയ്തപ്പോള്‍
Jan 22, 2024, 12:47 pm IST

മോദിയുടെ അഭിസംബോധന ഉടന്‍

പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ സമാപന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്യും
Jan 22, 2024, 12:36 pm IST

ആകാശത്ത് പുഷ്പവൃഷ്ടി

രാം ലല്ല വിഗ്രഹം അനാച്ഛാദനം ചെയ്തതിന് പിന്നാലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഹെലികോപ്ടറുകളില്‍ പുഷ്പ ദളങ്ങള്‍ വര്‍ഷിക്കുന്നു.
Jan 22, 2024, 12:34 pm IST

രാംലല്ല വിഗ്രഹം അനാച്ഛാദനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ രാംലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്തു.
Jan 22, 2024, 12:33 pm IST

പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി

പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി
രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍മികത്വം വഹിച്ചു. ആകാശത്ത് പുഷ്പവൃഷ്ടി
Jan 22, 2024, 12:30 pm IST

അയോദ്ധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠാ ചടങ്ങ്

പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി, താത്കാലിക ക്ഷേത്രത്തില്‍ ഇതുവരെ ആരാധിച്ചിരുന്ന പഴയ വിഗ്രഹം പുതുതായി പ്രതിഷ്ഠിച്ച 51 ഇഞ്ച് രാം ലല്ലയുടെ വിഗ്രഹത്തിന് മുന്നില്‍ സ്ഥാപിക്കും.
Jan 22, 2024, 12:24 pm IST

ചടങ്ങുകള്‍ ആരംഭിച്ചു

പ്രധാനമന്ത്രി ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരും പൂജാ ചടങ്ങുകളില്‍ ഭാഗമാകുന്നു
Jan 22, 2024, 12:18 pm IST

മോദി മുഖ്യ യജമാനന്‍

Ram Mandir Inauguration
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകളുടെ മുഖ്യ യജമാനനാകുന്നത് മോദി
Jan 22, 2024, 12:15 pm IST

മോദിക്കൊപ്പം മോഹന്‍ ഭാഗവതും പ്രതിഷ്ഠാ ചടങ്ങില്‍

പ്രധാനമന്ത്രിക്കൊപ്പം ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതും
Jan 22, 2024, 12:14 pm IST

അയോധ്യ 'ജയ് ശ്രീറാം' വിളികളാല്‍ മുഖരിതം

പ്രധാനമന്ത്രി ക്ഷേത്ര സമുച്ചയത്തിലെത്തിയത് ശ്രീരാമന്റെ വെള്ളി കിരീടവുമായി. നഗ്നപാദനായി മോദി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ അല്‍പ സമയത്തിനകം. അയോധ്യ 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മഹാദേവ്' വിളികളാല്‍ മുഖരിതം
Jan 22, 2024, 12:12 pm IST

അയോദ്ധ്യ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠാ ചടങ്ങ്

Ram Mandir Inauguration
പ്രതിഷ്ഠാ ചടങ്ങിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുരോഹിതന്‍ സ്വീകരിക്കുന്നു
Jan 22, 2024, 12:06 pm IST

മോദി രാമക്ഷേത്രത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തില്‍ എത്തി
READ MORE

അയോധ്യ: അയോധ്യയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. തിങ്കളാഴ്ചയാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ. കനത്ത സുരക്ഷയിലാണ് ന​ഗരം. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾ ക്ഷേത്ര ന​ഗരത്തിലേക്ക് എത്തിത്തുടങ്ങി. ക്ഷേത്രത്തിന്റെ അലങ്കരിച്ച ചിത്രങ്ങൾ ​ ട്രസ്റ്റ് പുറത്തുവിട്ടു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള അനുഷ്ഠാനങ്ങൾ ഇന്ന് പൂർത്തിയാകും. മുഖ്യ പ്രതിഷ്ഠയ്ക്കായി സ്ഥാപിച്ച വി​ഗ്രഹം വിവിധ ഔഷധക്കൂട്ടുകളുടെ 114 കുടം ജലത്തിൽ സ്നാനം ചെയ്യിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം

Ram Mandir Inauguration
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+