കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമന്റെ അനുഗ്രഹം രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കട്ടെ, ഭൂമി പൂജക്ക് ആശംസയുമായി കേജ്രിവാൾ

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. പതിനൊന്ന് മണിയോടെ അയോധ്യയില്‍ എത്തിയ പ്രധാനമന്ത്രി തറക്കല്ലിടുകയായിരുന്നു. പന്ത്രണ്ട് നാല്‍പ്പതിനാല് മുതല്‍ 32 സെക്കന്റ് നീളുന്ന മുഹുര്‍ത്തത്തിലാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്.

ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവന ചെയ്ത ഈ വെള്ളിക്കട്ടി ശിലാസ്ഥാപനത്തിന് ശേഷം എസ്ബിഐയുടെ ലോക്കറിലേക്ക് മാറ്റും. അതേസമയം, രാമക്ഷേത്രത്തിന്റെ ഭൂമി തറക്കല്ലിടല്‍ ചടങ്ങില്‍ അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ചടങ്ങില്‍ ആംശസയുമായി രംഗത്തെത്തി. ഭൂമി പൂജ വേളയില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുകയാണെന്ന് അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.

രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും;ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്നും മോദിരാമക്ഷേത്രം ദേശീയതയുടെ അടയാളമാകും;ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്നും മോദി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി ശിലഅയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി ശില

രാമന്റെ അനുഗ്രഹം

രാമന്റെ അനുഗ്രഹം

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി പൂജ വേളയില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുകാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഭഗവാന്‍ രാമന്റെ അനുഗ്രഹം എന്നും തുടര്‍ന്നുണ്ടാകട്ടയെന്ന് കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു കേജ്രിവാളിന്റെ പ്രതികരണം.

ദാരിദ്രവും പട്ടിണിയും

ദാരിദ്രവും പട്ടിണിയും

ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നും കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഭാവിയില്‍ ലോകത്തിന് വഴികാട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കട്ടയെന്നും കേജ്രിവാള്‍ കുറിച്ചു. ജയ് ശ്രീറാം, ജയ് ഭജ്രംഗ്ബാലി എന്ന് കുറിച്ചാണ് കേജ്രിവാള്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Recommended Video

cmsvideo
Ramakshetra is a betrayal for indian muslims | Oneindia Malayalam
തറക്കല്ലിട്ട് പ്രധാനമന്ത്രി

തറക്കല്ലിട്ട് പ്രധാനമന്ത്രി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്. ദില്ലിയില്‍ നിന്നും പതിനൊന്ന് മണിയോടെ ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലിക്കോപ്ടറിലായിരുന്നു അയോധ്യയിലെത്തിയത്.

പ്രതികരിച്ചത് പ്രിയങ്ക മാത്രം

പ്രതികരിച്ചത് പ്രിയങ്ക മാത്രം

അതേസമയം, ഗാന്ധി കുടുംബത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി മാത്രമാണ് അയോധ്യ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ ഭൂമി പൂജ ഇന്ത്യയുടെ ദേശീയ ഐക്യത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് എന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതോടെ കോണ്‍ഗ്രസിനകത്ത് നിന്നും പുറത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നു.

സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വന്നിരിക്കുകയാണ്. അയോധ്യാ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാട് പുതിയത് അല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. അയോധ്യ വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ പറഞ്ഞിട്ടുളളതാണ്.

English summary
Ayodhya Ram Temple Bhoomi Poojan; Delhi CM Aravind Kejriwal Congratulate Ram Temple Bhoomi Poojan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X