കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഭൂമി പൂജാ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നു

Google Oneindia Malayalam News

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ടുളള ഭൂമി പൂജ ബുധനാഴ്ച അയോധ്യയില്‍ നടക്കുകയാണ്. അയോധ്യയിലെ ഭൂമിപൂജയുടെ വിവരങ്ങള്‍ തത്സമയം അറിയാം..

Live Updates..

ramtemple

Newest First Oldest First
2:58 PM, 5 Aug

ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ തുടര്‍ച്ചയായി മായ്ച്ചുകളയുന്നതിന്റെ മറ്റൊരു ദിനമായി ഓഗസ്റ്റ് 5 ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
2:38 PM, 5 Aug

അയോധ്യയിലെ രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിൻ്റെ പ്രതീകമായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.
2:06 PM, 5 Aug

ശ്രീരാമൻ എല്ലാവരുടേതുമാണ്. സത്യത്തെ മുറുകെ പിടിക്കാനാണ് രാമൻ പഠിപ്പിച്ചതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു
2:02 PM, 5 Aug

ക്ഷേത്രം വരുന്നതോടെ അയോധ്യയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും പ്രധാനമന്ത്രി
1:58 PM, 5 Aug

ദളിതരും പിന്നോക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു
1:55 PM, 5 Aug

ക്ഷേത്രത്തിനായി പോരാടിയ എല്ലാവർക്കും രാജ്യത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.
1:54 PM, 5 Aug

സ്വാതന്ത്ര്യത്തിനായി പോരാടിയതുപോലെ നാമെല്ലാവരും രാമക്ഷേത്രത്തിനായി പോരാടി. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി നിരവധി പേരാണ് ത്യാഗം ചെയ്തതെന്നും പ്രധാനമന്ത്രി.
1:51 PM, 5 Aug

ശ്രീരാമനെ ജൻമ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും മോദി. ഒരു കൂടാരത്തിൽ നിന്നും രാംലല്ല വലിയ ക്ഷേത്രത്തിലേക്ക് മാറുന്നു. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
1:50 PM, 5 Aug

2000 ത്തിലധികം തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നുള്ള മണ്ണും നൂറിലധികം നദികളിൽ നിന്നുള്ള ജലവുമാണ് ശിലാസ്ഥാപനത്തിനായി അയോധ്യയില്‍ എത്തിച്ചത്
1:48 PM, 5 Aug

പ്രാർത്ഥനകൾ ഫലം കണ്ടു, പോരാട്ടം അവസാനിക്കുന്നുവെന്നും പ്രധാനമന്ത്രി
1:48 PM, 5 Aug

ശ്രാീരാമൻ ഐക്യത്തിന്റെ പ്രതീകമെന്ന് മോദി
1:44 PM, 5 Aug

ഈ ഐതിഹാസിക നിമിഷത്തിന് ഭാഗമാക്കിയതിൽ നന്ദിയെന്നും മോദി
1:44 PM, 5 Aug

നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. സരയൂ തീരത്ത് യാഥാർത്ഥ്യമായത് സുവർണചരിത്രമെന്നും പ്രധാനമന്ത്രി
1:44 PM, 5 Aug

നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്
1:44 PM, 5 Aug

ലോകമെങ്ങുമുള്ള രാമഭക്തരെ അനുമോദിക്കുന്നുവെന്ന് മോദി
1:44 PM, 5 Aug

ലോകമെങ്ങും ജയ്ശ്രീറാം മുഴങ്ങട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
1:32 PM, 5 Aug

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
1:31 PM, 5 Aug

അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ടു. വെള്ളിശില സ്ഥാപിച്ച് പ്രഝാനമന്ത്രി
1:27 PM, 5 Aug

രാമൻ സ്നേഹവും നീതിയും കാരുണ്യവുമാണെന്ന് രാഹുൽ ഗാന്ധി.
1:27 PM, 5 Aug

ആർഎസ്എസിന്റെ ലക്ഷ്യം ഫലം കണ്ടെന്ന് മോഹൻ ഭാഗവത്
1:24 PM, 5 Aug

അഭിമാന നിമിഷമെന്ന് യോഗി ആദിത്യനാഥ്.500 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും യോഗി
1:12 PM, 5 Aug

രാമക്ഷേത്ര നിര്‍മ്മാണത്തെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രം ആധുനിക ഇന്ത്യയുടെ അടയാളമാകുമെന്ന് രാഷ്ട്രപതി
12:58 PM, 5 Aug

രാമക്ഷേത്ര നിര്‍മ്മാമത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നു
12:43 PM, 5 Aug

കൃത്യം 12.44.08 ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തും
12:35 PM, 5 Aug

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ആസ്ഥാനങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു
12:34 PM, 5 Aug

രാമക്ഷേത്ര ശിലാസ്ഥാപനത്തിന്‍റെ മുന്നോടിയായി ബെംഗളൂരുവിലെ രാജാജി നഗറിലെ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടന്നു
12:22 PM, 5 Aug

രാമക്ഷേത്ര ശിലാസ്ഥാപനത്തിന് മുന്നോടിയായി നരേന്ദ്ര മോദി പാരിജാത വൃക്ഷ തൈ നടുന്നു
12:14 PM, 5 Aug

അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങുകളില്‍ നരേന്ദ്രമ മോദി പങ്കെടുക്കുന്നു
11:53 AM, 5 Aug

അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി ഹനുമാൻ ഗ്രാഹി ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തുന്നു
11:44 AM, 5 Aug

പ്രധാനമന്ത്രി അയോധ്യയില്‍
READ MORE

English summary
Ayodhya Ram Temple Bhoomi Poojan Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X