കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം: കൊമ്പുകോര്‍ത്ത് ശിവസേനയും ബിജെപിയും, ക്ഷേത്രമില്ലെങ്കില്‍ ഭരണില്ലെന്ന്...

Google Oneindia Malayalam News

അയോധ്യ: രാമക്ഷേത്ര വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ വിഎച്ച്പിയും ശിവസേനയും. വിഎച്ച്പി ഞായറാഴ്ച മൂന്ന് ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ധര്‍മ സദസ് അയോധ്യയില്‍ സംഘടിപ്പിക്കുകയാണ്. ശിവസേനയും പ്രത്യേക പരിപാടി അയോധ്യയില്‍ നടത്തുന്നുണ്ട്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിച്ചു.

Bjp

രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ ഇനി തുടരില്ലെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതിയിലെ നടപടികള്‍ വൈകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്ര നിര്‍മാണം ബിജെപി വൈകിപ്പിക്കുകയാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.

എന്നാല്‍ ശിവസേനക്കെതിരെ ബിജെപി രംഗത്തെത്തി. രാമക്ഷേത്ര പ്രസ്ഥാനത്തില്‍ ശിവസേനയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. രാമക്ഷേത്ര വിഷയം തട്ടിയെടുക്കാന്‍ ശിവസേനയ്ക്ക് എങ്ങനെയാണ് സാധിക്കുക എന്ന് ബിജെപി എംപി സുരേന്ദ്ര സിങ് ചോദിച്ചു.

ബിജെപിയുടെ ശബരിമല സമരം എന്തിന് വേണ്ടി? പറയില്ലെന്ന് ശ്രീധരന്‍ പിള്ള, ആവര്‍ത്തിച്ചിട്ടും ചിരി മറുപടിബിജെപിയുടെ ശബരിമല സമരം എന്തിന് വേണ്ടി? പറയില്ലെന്ന് ശ്രീധരന്‍ പിള്ള, ആവര്‍ത്തിച്ചിട്ടും ചിരി മറുപടി

ഉത്തരേന്ത്യക്കാരെ ആട്ടിയോടിച്ചവരാണ് അവര്‍. മനുഷ്യത്വത്തോടെ ഇടപെടാന്‍ അവര്‍ക്ക് സാധിക്കില്ല. പിന്നെ എങ്ങനെയാണ് ശിവസേന രാമനെ സേവിക്കുക- സുരേന്ദ്ര സിങ് ചോദിക്കുന്നു. അയോധ്യയില്‍ വേണ്ടി വന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും സുരേന്ദ്രസിങ് പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണ കാര്യത്തില്‍ ആര് ആദ്യം എന്ന തര്‍ക്കമാണ് ബിജെപിക്കും ശിവസേനക്കുമിടയില്‍ നടക്കുന്നത്. ഉദ്ധവ് താക്കറെ കുടുംബത്തോടൊപ്പമെത്തി റാലി നടത്തുകയാണ് അയോധ്യയില്‍. ബിജെപിയെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ഇതിനെതിരെയാണ് ബിജെപി രംഗത്തുവന്നത്. അയോധ്യ പ്രസ്ഥാനം തട്ടിയെടുക്കാനാണ് ശിവസേന ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.

English summary
Ayodhya Ram Temple: BJP-Shiv Sena Leaders Face to Face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X