Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലെ മുഖ്യ പൂജാരി ക്വാറന്റൈനില്‍; സഹായിക്ക് രോഗം ബാധിച്ചതിന് പിന്നാലെ...

അയോധ്യ: രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ കര്‍മം നടക്കാനിരിക്കെ, മുഖ്യ പൂജാരി ക്വാറന്റൈനില്‍. കൊറോണ രോഗ സംശയത്തെ തുടര്‍ന്നാണിത്. ഇദ്ദേഹത്തിന്റെ സഹായിയായ പൂജാരിക്ക് കഴിഞ്ഞ ദിവസം കൊറോണ രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്ര ദാസിനോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

p

Recommended Video

cmsvideo
    അയോദ്ധ്യയില്‍ ഭൂമി പൂജ നടത്തേണ്ട പൂജാരിക്ക് കൊവിഡ് | Oneindia Malayalam

    മൂന്ന് ദിവസം താന്‍ ക്വാറന്റൈനിലാകുമെന്ന് ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സഹായിയായ പൂജാരി സന്തോഷ് ദാസ് ആണ് ഇപ്പോള്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിടല്‍. ഈ ചടങ്ങില്‍ ആചാര്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. ഇനി മറ്റൊരു നിര്‍ദേശം ലഭിക്കും വരെ സന്തോഷ് ദാസ് ആയിരിക്കും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നാണ് വിവരം. ജൂലൈ 30നാണ് അയോധ്യയിലെ പൂജാരി പ്രദീപ് ദാസിന് കൊറോണ രോഗം സ്ഥിരീകരിച്ചത്. കൂടാതെ അയോധ്യയില്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് വിന്യസിച്ചിരുന്ന 16 പോലീസ് ഓഫീസര്‍മാര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെ കര്‍ശന ജാഗ്രത പാലിച്ചാണ് കര്‍മങ്ങളെല്ലാം നടക്കുന്നത്. പ്രവേശനം നല്‍കുന്നത് ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ്.

    രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജയ്ക്കും തറക്കല്ലിടല്‍ കര്‍മത്തിനും ഒരുക്കുന്ന വേദിയില്‍ ഇരിപ്പിടം അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ട്രസ്റ്റ് അംഗം മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണ് വേദിയിലുണ്ടാകുക. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, അമിത് ഷാ, ഉമാ ഭാരതി എന്നിവര്‍ പങ്കെടുക്കില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+