കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ അയോധ്യയിലേക്കില്ല; ഉമാ ഭാരതിയും ചടങ്ങിന് എത്തില്ല, പകിട്ട് കുറച്ച് കൊറോണ

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ കര്‍മം ബുധനാഴ്ച നടക്കാനിരിക്കെ ആഘോഷത്തിന്റെ പകിട്ട് കുറയുന്നു. ചടങ്ങില്‍ പങ്കെടുക്കേണ്ട പ്രധാന പൂജാരിക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതിന് പിന്നാലെ അയോധ്യയിലെ പോലീസുകാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു.

പ്രധാന ക്ഷണിതാവായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രോഗം കണ്ടതോടെ അദ്ദേഹം എത്തില്ലെന്ന് ഉറപ്പായി. കൂടാതെ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വിഐപികളാണ് ചടങ്ങില്‍ പങ്കെടുക്കാനിരിക്കുന്നത്. ഇതിനിടെയാണ് കൊറോണ വില്ലനായി എത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അദ്വാനിയും ജോഷിയുമില്ല

അദ്വാനിയും ജോഷിയുമില്ല

പ്രായാധിക്യം കാരണം എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നില്ല. ഇരുവരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് വീക്ഷിക്കും. ഇതിനിടെയാണ് അയോധ്യയിലെ പൂജാരിക്കും പോലീസുകാര്‍ക്കും രോഗം കണ്ടത്.

പൂജാരിക്കും 16 പോലീസുകാര്‍ക്കും രോഗം

പൂജാരിക്കും 16 പോലീസുകാര്‍ക്കും രോഗം

ആഗസ്റ്റ് അഞ്ചിന് നടക്കുന്ന പൂജാ കര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കേണ്ടിയിരുന്ന പൂജാരിമാരുടെ സംഘത്തിലെ വ്യക്തിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കൂടാതെ അയോധ്യയിലെ ക്ഷേത്രം നിര്‍മിക്കുന്ന പ്രദേശത്ത് വിന്യസിച്ച 16 പോലീസുകാര്‍ക്കും രോഗം ബാധിച്ചു. ഇതോടെയാണ് ആശങ്ക വ്യാപിച്ചത്.

അമിതാ ഷാ എത്തില്ല

അമിതാ ഷാ എത്തില്ല

ഞായറാഴ്ച വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രോഗം ബാധിച്ചുവെന്ന വിവരം പുറത്തുവന്നത്. അദ്ദേഹം തന്നെ ഇക്കാര്യം പരസ്യമാക്കുകയായിരന്നു. ദില്ലിയിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലാണ് അമിത് ഷാ. ചടങ്ങിലെ പ്രധാന ക്ഷണിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

യുപി ബിജെപി അധ്യക്ഷനും രോഗം

യുപി ബിജെപി അധ്യക്ഷനും രോഗം

ഉത്തര്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിനും ഞായറാഴ്ച കൊറോണ രോഗം ബാധിച്ചു. ഇദ്ദേഹം വീട്ടില്‍ ഐസൊലേഷനിലാണ്. പ്രമുഖ നേതാക്കള്‍ക്ക് രോഗം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഉമാ ഭാരതിയുടെ തീരമാനം. അവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് അറിയിച്ചു.

Recommended Video

cmsvideo
അമിത്‌ ഷായ്ക്ക് കോവി‌ഡ്; ആശുപത്രിയിൽ | Oneindia Malayalam
ഉമാ ഭാരതി പിന്നീട് എത്തും

ഉമാ ഭാരതി പിന്നീട് എത്തും

ബുധനാഴ്ച അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന മോദി ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ഉമാ ഭാരതി പറഞ്ഞു. ചടങ്ങിന് ശേഷം പ്രധാന അതിഥികള്‍ മടങ്ങിയ ശേഷം താന്‍ അയോധ്യ സന്ദര്‍ശിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു.

ഉമാ ഭാരതി ഇന്ന് പുറപ്പെടും

ഉമാ ഭാരതി ഇന്ന് പുറപ്പെടും

ഭോപ്പാലില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് ട്രെയിനില്‍ അയോധ്യയിലേക്ക് പുറപ്പെടാനാണ് ഉമാ ഭാരതിയുടെ തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് അവര്‍ അയോധ്യയിലെത്തും. എന്നാല്‍ ബുധനാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ല. അതിഥികള്‍ പോയ ശേഷമേ എത്തൂ എന്നും ഉമാ ഭാരതി പറഞ്ഞു.

രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാര്‍ ഇല്ല

രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാര്‍ ഇല്ല

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ രാമജന്മ ഭൂമി പ്രസ്ഥാനത്തിന് മുന്നിലുണ്ടായിരുന്നവരാണ് അദ്വാനിയും എംഎം ജോഷിയും ഉമാ ഭാരതിയുമെല്ലാം. ഇവര്‍ ആരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. പങ്കെടുക്കുന്ന പ്രധാനികളുടെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

അമിത് ഷാ മന്ത്രിസഭാ യോഗത്തിനെത്തി

അമിത് ഷാ മന്ത്രിസഭാ യോഗത്തിനെത്തി

കഴിഞ്ഞാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ ആശങ്ക വ്യാപിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നത്. അമിത് ഷാക്ക് രോഗം കണ്ടതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പരിശോധന നടത്താന്‍ തീരുമാനിച്ചു.

വിഐപികളുടെ എണ്ണം കുറച്ചു

വിഐപികളുടെ എണ്ണം കുറച്ചു

അയോധ്യയില്‍ കൊറോണ ഭീഷണി ശക്തിപ്പെട്ട സാഹചര്യത്തില്‍ വിഐപികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. 15 പ്രത്യേക ക്ഷണിതാക്കളായിരിക്കും ചടങ്ങിനെത്തുക എന്നാണ് വിവരം. നേരത്തെ ഇത് 50 പേരായിരുന്നു. ചടങ്ങിന്റെ വേദിയില്‍ ഇരിക്കുന്നവരുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്.

വേദിയില്‍ ഇവര്‍

വേദിയില്‍ ഇവര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിഎച്ച്പി നേതാവ്, കൂടാതെ ട്രസ്റ്റ് പ്രതിനിധി എന്നിവരാണ് വേദിയിലുണ്ടാകുക. യുപി മന്ത്രി കമല കഴിഞ്ഞദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. യുപി ബിജെപി അധ്യക്ഷനും രോഗം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യോഗി വേദിയിലുണ്ടാകുമോ എന്ന കാര്യം അവ്യക്തമാണ്.

തല്‍സമയ സംപ്രേഷണം

തല്‍സമയ സംപ്രേഷണം

തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 50 പ്രത്യേക ക്ഷണിതാക്കള്‍ അടക്കം 200 പേര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ മാറ്റം വന്നേക്കും. ചടങ്ങ് തല്‍സമയം ചാനലുകല്‍ സംപ്രേഷണം ചെയ്യും.

പീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി ഹൈക്കോടതി; യുവതിക്ക് മധുരം നല്‍കണം, ഇര രാഖി കെട്ടണംപീഡനക്കേസില്‍ വിചിത്ര ഉത്തരവുമായി ഹൈക്കോടതി; യുവതിക്ക് മധുരം നല്‍കണം, ഇര രാഖി കെട്ടണം

English summary
Ayodhya Ram Temple construction: Amit Shah, Uma Bharti will not attend August 5 Function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X