അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉയരം 161 അടി; പഴയ പ്ലാന്‍ മാറ്റി, മൂന്നര വര്‍ഷത്തിനകം...
ലഖ്‌നൗ: അയോധ്യയിലെ നിര്‍ദിഷ്ട രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് രാമക്ഷേത്ര പ്രചാരണം ശക്തമായ വേളയില്‍ ക്ഷേത്രം രൂപ കല്‍പ്പന ചെയ്തിരുന്നു. അന്ന് 141 അടി ഉയരമാണ് പ്ലാനിങിലുണ്ടായിരുന്നത്. എന്നാല്‍ ദര്‍ശനത്തിന് കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വിസ്തൃതിയും ഉയരവും വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് ശില്‍പ്പി നിഖില്‍ സോംപുര പറഞ്ഞു. ക്ഷേത്രത്തിന്റെ മുഖ്യ ശില്‍പ്പി സി സോംപുരയുടെ മകനാണ് നിഖില്‍. ആഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ എത്തും.

1988ലാണ് രാമക്ഷേത്രത്തിന്റെ ആദ്യ പ്ലാനിങ് തയ്യാറാക്കിയത്. 30 വര്‍ഷം മുമ്പായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ തയ്യാറാക്കിയ പ്ലാനിങില്‍ അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു മണ്ഡപങ്ങള്‍ കൂടി അധികമുണ്ടാകും. പില്ലറുകളും കല്ലുകളുമെല്ലാം നേരത്തെ തീരുമാനിച്ച ഡിസൈനില്‍ തന്നെയാകും. മൂന്നര വര്‍ഷത്തിനകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിഖില്‍ സോംപുര പറഞ്ഞു.
Recommended Video
നരേന്ദ്ര മോദി തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന വിപുലമായ പരിപാടിയില്‍ 200 പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ക്ഷണിതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റു പ്രമുഖര്‍ പങ്കെടുക്കും. അയോധ്യയിലെത്തുന്ന നരേന്ദ്ര മോദി ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തും. ശേഷമാണ് തറക്കല്ലിടല്‍ കര്‍മത്തിന് എത്തുക.
രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. മൂന്ന് ദിവസം നീളുന്ന പ്രത്യേക പ്രാര്‍ഥനകളും പൂജകളുമാണ് നടക്കുക. ആഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, ഉമാ ഭാരതി, മുരളീ മനോഹര്‍ ജോഷി, വിനയ് കത്യാര്‍ എന്നിവര്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ടെന്ന് രാം മന്ദിര്‍ ട്രസ്റ്റ് അംഗം പറഞ്ഞു.
ഗണപതി പൂജയോടെയാണ് കര്‍മങ്ങളുടെ തുടക്കം. പിന്നീട് ഭൂമി പൂജ നടക്കും. ശേഷം തറക്കല്ലിടല്‍ കര്‍മവും. ആഗസ്റ്റ് 5ന് ഉച്ചയ്ക്ക് 12.15നായിരിക്കും തറക്കല്ലിടല്‍ കര്‍മം. ഏറ്റവും ഒടുവില്‍ നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേത്ര നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്.












Click it and Unblock the Notifications