• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യ രാമക്ഷേത്ര ഭൂമി പൂജ; ആദ്യ ക്ഷണം അന്‍സാരിക്ക്, വേദിയില്‍ ഇരിപ്പിടം അഞ്ചുപേര്‍ക്ക് മാത്രം

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജയ്ക്കും തറക്കല്ലിടല്‍ കര്‍മത്തിനും ഒരുക്കുന്ന വേദിയില്‍ ഇരിപ്പിടം അഞ്ച് പേര്‍ക്ക് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ട്രസ്റ്റ് അംഗം മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണ് വേദിയിലുണ്ടാകുക.

പ്രമുഖരായ ഒട്ടേറെ പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ അവര്‍ പങ്കെടുക്കില്ലെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ക്ഷണക്കത്ത് പുറത്ത്

ക്ഷണക്കത്ത് പുറത്ത്

ക്ഷണക്കത്ത് പുറത്തായതോടെയാണ് ഈ വിവരങ്ങള്‍ വാര്‍ത്തയായത്. മേല്‍പ്പറഞ്ഞ അഞ്ച് പേര്‍ക്ക് പുറമെ, രാം ലല്ലയുടെ പ്രതിമയും വേദിയിലുണ്ടാകും. ചടങ്ങിലേക്ക് 150 പേരെ ക്ഷണിച്ചിട്ടുണ്ട്. നരേന്ദ്ര മോദി ഹനുമാന്‍ ക്ഷേത്രത്തിലെ പ്രാര്‍ഥനയ്ക്ക് ശേഷമാണ് വേദിയിലെത്തുക എന്നാണ് വിവരം.

ആദ്യം ക്ഷണം അന്‍സാരിക്ക്

ആദ്യം ക്ഷണം അന്‍സാരിക്ക്

ആദ്യം ക്ഷണിച്ചത് അയോധ്യ ഭൂമി തര്‍ക്കത്തില്‍ മുസ്ലിം പക്ഷത്തെ ഹര്‍ജിക്കാരനായിരുന്ന ഇഖ്ബാല്‍ അന്‍സാരിയെ ആണ്. രാമന്റെ ആഗ്രഹ പ്രകാരമാണ് തന്നെ ക്ഷണിച്ചത് എന്നാണ് അറിഞ്ഞതെന്ന് അന്‍സാരി പ്രതികരിച്ചു. കേസിലെ ആദ്യ ഹര്‍ജിക്കരന്റെ മകനാണ് ഇദ്ദേഹം.

മോദി നിര്‍വഹിക്കും

മോദി നിര്‍വഹിക്കും

രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 40 കിലോയുള്ള വെള്ളി കല്ലാണ് ഇതിന് ഉപയോഗിക്കുക. ക്ഷേത്ര നിര്‍മാണത്തിന് ഇതോടെ തുടക്കമാകും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത്.

cmsvideo
  Pakistan plans attack in India on August 5 | Oneindia Malayalam
   രാമന്റെ ജന്മസ്ഥലം

  രാമന്റെ ജന്മസ്ഥലം

  16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കറിലാണ് രാമക്ഷേത്രം പണിയുക. ഇവിടെയാണ് രാമന്‍ ജനിച്ചതെന്ന് അവകാശപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. നേരത്തെ ക്ഷേത്രമുണ്ടായിരുന്നുവെന്നും ഇത് തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും വാദം ഉയര്‍ന്നു. തുടര്‍ന്നാണ് വസ്തു അവകാശ തര്‍ക്കം ഉടലെടുത്തത്.

  കോടതി വിധി ഇങ്ങനെ

  കോടതി വിധി ഇങ്ങനെ

  ദശാബ്ദങ്ങള്‍ നീണ്ട നിയമ നടപടികള്‍ക്ക് ശേഷം 2019 നവംബര്‍ ഒമ്പതിന് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു. വിവാദ ഭൂമി ഹിന്ദുക്കള്‍ക്ക് രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുകയായിരുന്നു കോടതി. പകരം മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയിലെ മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ കൈമാറുകയും ചെയ്തു.

  പ്രമുഖര്‍ക്ക് പങ്കെടുക്കാനാകില്ല

  പ്രമുഖര്‍ക്ക് പങ്കെടുക്കാനാകില്ല

  അതേസമയം, രാമക്ഷേത്ര ഭൂമി പൂജയില്‍ പ്രധാന ബിജെപി നേതാക്കള്‍ പങ്കെടുക്കില്ല. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, അമിത് ഷാ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുക്കാതിരിക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്.

  അമിത് ഷാക്ക് കൊറോണ

  അമിത് ഷാക്ക് കൊറോണ

  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രോഗം ബാധിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രായം പരിഗണിച്ചാണ് വിട്ടുനിര്‍ത്തുന്നത്. ഇവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് കാണാന്‍ അവസരമൊരുക്കും. ഉമാ ഭാരതി സ്വയം വിട്ടുനില്‍ക്കുകയാണ്. കൊറോണ വ്യാപന സാഹചര്യത്തില്‍ അതിഥികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  അയോധ്യ കഴിഞ്ഞു; ഇനി കാശിയും മഥുരയും പിടിക്കും, ബിജെപി നേതാവ് വിനയ് കത്യാര്‍ പറയുന്നു

  പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

  English summary
  Ayodhya Ram Temple: Five people will be on the stage including Narendra Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X