രാമക്ഷേത്രം ഉയരുമ്പോൾ മൗനവ്രതം അവസാനിപ്പിക്കാനൊരുങ്ങി സരസ്വതി, 32 വർഷത്തെ കാത്തിരിപ്പ്
ഡൽഹി: 1992ൽ ബാബറി മസ്ജിദ് തകർത്ത ദിവസം ജാർഖണ്ഡ് സ്വദേശിയായ സരസ്വതി ദേവി ഒരു പ്രതിജ്ഞയെടുത്തു. അയോധ്യയിൽ ഇനിയൊരു രാമക്ഷേത്രം ഉയരുന്നത് വരെ താൻ മൗനവ്രതം തുടരും എന്നായിരുന്നു അവരുടെ പ്രതിജ്ഞ. ഇപ്പോഴിതാ അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോൾ തന്റെ 22 വർഷം നീണ്ട മൗന വ്രതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അവർ. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ അവർ അയോധ്യയിൽ എത്തുകയും ചെയ്യും.
ധൻബാദ് സ്വദേശിയായ സരസ്വതി ദേവി 'മൗനി മാതാ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത്രയും വർഷം തന്റെ കുടുംബാംഗങ്ങളുമായി ആംഗ്യഭാഷയിലൂടെയായിരുന്നു അവർ സംവദിച്ചിരുന്നത്. ആളുകൾക്ക് മനസിലാകാത്ത കാര്യങ്ങൾ അവർ പേപ്പറിൽ എഴുതി നൽകും. ശ്രീരാമനെ പ്രാർത്ഥിച്ച് കൊണ്ടായിരുന്നു അവർ ഇത്രയും കാലം ജീവിച്ചത്.

ശ്രീരാമൻ തന്റെ വനവാസകാലത്ത് ചിലവഴിച്ചെന്ന് കരുതപ്പെടുന്ന ചിത്രകൂടിൽ 2001-ൽ സരസ്വതി ദേവി തപസ് അനുഷ്ഠിച്ചിരുന്നു.ചാർ ധാം, അയോധ്യ, കാശി, മഥുര, തിരുപ്പതി ബാലാജി, സോമനാഥ ക്ഷേത്രം, ബാബ ബൈദ്യനാഥം തുടങ്ങി നിരവധി ക്ഷേത്രങ്ങളും ഇക്കാലയളവിൽ അവർ സന്ദർശിച്ചിട്ടുണ്ട്.
'എന്റെ ജീവിതം ധന്യമായി. രാംലല്ല എന്നെ പ്രാൺ പ്രതിഷ്ഠയ്ക്കായി വിളിച്ചു. എന്റെ തപസ്സും ധ്യാനവും വിജയിച്ചു. 30 വർഷത്തിന് ശേഷം എന്റെ മൗന പ്രതിജ്ഞ 'രാം നാമം' ചൊല്ലി കൊണ്ട് ഞാൻ അവസാനിപ്പിക്കും," അവർ എഴുതി. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ തീയതി പ്രഖ്യാപിച്ചത് മുതൽ അവർ ആഹ്ലാദത്തിലാണെന്ന് ഇളയമകൻ ഹരേ റാം അഗർവാൾ പിടിഐയോട് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇവർക്ക് ക്ഷണം ലഭിച്ചിരുന്നു.












Click it and Unblock the Notifications