കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം വീണ്ടും ചര്‍ച്ചയാക്കുന്നു; യോഗത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു, സന്യാസിമാരെത്തും

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഫലം വരികയും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നതിന് പിന്നാലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ മൂന്നിന് യോഗം ചേരാന്‍ വിഎച്ച്പിയും രാമജന്മ ഭൂമി ന്യാസും തീരുനാനിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സന്യാസിമാര്‍ യോഗത്തിനെത്തുമെന്ന് വിഎച്ച്പി പറയുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.

27

രാമജന്‍മഭൂമി ന്യാസിന്റെ മേധാവി മഹന്ദ് നൃത്യ ഗോപാല്‍ ദാസിന്റെ ഒമ്പതു ദിവസം നീളുന്ന ജന്മദിനാഘോഷം നടക്കുകയാണ്. ജൂണ്‍ ഏഴ് മുതല്‍ 15 വരെയാണ് ആഘോഷം. ഇതിന്റെ അവസാന ദിനത്തില്‍ രാമക്ഷേത്രം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കും.

പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. രാമക്ഷേത്ര നിര്‍മാണം വൈകരുത് എന്നാണ് ന്യാസിന്റെ അഭിപ്രായം. നിര്‍മാണ സാമഗ്രികള്‍ നേരത്തെ ഉത്തര്‍ പ്രദേശില്‍ലെ ഫൈസാബാദില്‍ എത്തിച്ചിരുന്നു.

അയോധ്യയിലെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തര്‍ക്ക ഭൂമി മൂന്നായി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് കക്ഷികള്‍ സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഹര്‍ജി പരിഗണിച്ച കോടതി പ്രശ്‌ന പരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

രണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനുംരണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനും

എട്ട് ആഴ്ചകള്‍ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. അടുത്തിടെ ഈ സമയപരിധി ഓഗസ്റ്റ് 15വരെ നീട്ടി നില്‍കിയിട്ടുണ്ട്. മൂന്നംഗ സമിതി ഒട്ടേറെ സിറ്റിങുകളും വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകളും നടത്തിവരികയാണ്. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്ന്. കേസില്‍ വേഗത്തില്‍ തീരുമാനമുണ്ടാകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

English summary
Ayodhya Ram temple; Seers plan Special meeting in June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X