കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ജംയത്തുൽ ഉലുമ ഇ ഹിന്ദ്, ആള്‍ ഇന്ത്യ മുസ്സിം വ്യക്തി നിയമ ബോര്‍ഡ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ സമര്‍പ്പിച്ച10 പുന: പരിശോധനാ ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്.

പ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; അസമില്‍ ബന്ദ് പ്രഖ്യാപിച്ച് ഉള്‍ഫപ്രതിഷേധം ശക്തമാക്കി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; അസമില്‍ ബന്ദ് പ്രഖ്യാപിച്ച് ഉള്‍ഫ

അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്നാണ് അക്കാദമിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. മുസ്ലിം വിഭാഗത്തിന് പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ അഞ്ച് എക്കര്‍ ഭൂമി നല്‍കിയ വിധിക്കെതിരെ വിശ്വഹിന്ദു പരിഷത്തും പുനഃപരിശോധനാ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

supreme-court

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയുടെ ചേംബറില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാവും ഹര്‍ജി പരിഗണിക്കുക. ഓപ്പണ്‍ കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്ത തേടി നിര്‍മോഹി അഖാഡയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

രാജ്മോഹൻ എം പിയെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്രാജ്മോഹൻ എം പിയെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

English summary
ayodhya review petitions will consider today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X