കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ: ഒക്ടോബര്‍ 18ന് വാദം പൂര്‍ത്തിയാകും, വേണമെങ്കില്‍ മധ്യസ്ഥത ആകാമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി വിവാദ കേസില്‍ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതുസംബന്ധിച്ച് കേസിലെ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത മാസം 18ന് വാദം തീര്‍ക്കുന്നതിന് എല്ലാ കക്ഷികളും കോടതിയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Supreme

കഴിഞ്ഞമാസം മുതല്‍ തുടര്‍ച്ചയായി വാദംകേട്ടുവരികയാണ് കോടതി. ദശാബ്ദങ്ങള്‍ നീണ്ട വ്യവഹാരത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യേേത്താടെയാണ് സുപ്രീംകോടതി നീക്കം. അതേസമയം, മധ്യസ്ഥയ്ക്ക് ഇപ്പോഴും അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിലെ കക്ഷികള്‍ ആവശ്യപ്പെട്ടാന്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ അനുമതി നല്‍കുമെന്നും കോടതി പറഞ്ഞു. കേസില്‍ വിശ്വാസപരമായ വശമുള്ളതിനാലാണ് കോടതി ഇത്തരം നിലപാട് സ്വീകരിക്കുന്നത്.

ഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡിഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡി

25 പ്രവൃത്തി ദിവസമായി കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നുണ്ട്. ഇനിയും തുടരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് തന്നെ കേസില്‍ വിധി പ്രഖ്യാപിച്ചേക്കും. നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്.

2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. മസ്ജിദ് നിലനിന്നിരുന്ന 2.66 ഏക്കര്‍ മൂന്നായി വിഭജിച്ച് നല്‍കിയായിരുന്നു ഹൈക്കോടതി വിധി. വിവാദ ഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തിവരികയാണ് സംഘപരിവാര്‍. അതുകൊണ്ടുതന്നെ കേസിലെ വിധി ഏറെ പ്രസക്തവുമാണ്.

English summary
Ayodhya: Supreme Court sets October 18 target to complete hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X