കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

Google Oneindia Malayalam News

അയോധ്യയുടെ ചരിത്രത്തെക്കുറിച്ചും പള്ളി നിർമ്മിക്കാൻ ക്ഷേത്രം പൊളിച്ചുമാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള രാഷ്ട്രീയ, ചരിത്ര, സാമൂഹിക-മതപരമായ വാദങ്ങളാണ് അയോധ്യ തർക്കം എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ പള്ളിയില്‍ പ്രാർത്ഥന നടത്തുകയും, ഹിന്ദുക്കൾ പള്ളിക്ക് പുറത്ത് ഉയർത്തിയ പ്രതലത്തെ രാമ ജന്മസ്ഥാനമായി കണ്ട് ആരാധിക്കുകയും ചെയ്തിരുന്നു.

അയോധ്യ വിധി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ സുരക്ഷ വർധിപ്പിച്ചു, ഇസെഡ് കാറ്റഗറി സുരക്ഷഅയോധ്യ വിധി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ സുരക്ഷ വർധിപ്പിച്ചു, ഇസെഡ് കാറ്റഗറി സുരക്ഷ

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ്‌ ബാബറി മസ്‌ജിദ്‌ എന്ന പേരിൽ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബറാണ് പള്ളി പണി കഴിപ്പിച്ചത്. ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവർത്തി‍പ്പിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തർക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു.

Ayodhya Case

തകർക്കപ്പെടുന്നതിന് മുൻപ്, ഉത്തരപ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്ന ഇത്, ബാബറുടെ നിർദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകർത്താണ് 'മിർ ബകി' നിർമ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസർ എച്ച്ആർ നെവിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 1528 മുതലുള്ള നാൾവഴികൾ ചുവടെ...

1528- മുഗൾ ചക്രവർത്തിയായിരുന്ന ബാബറുടെ ഗവർണർ ജനറൽ മീർബാഖി ബാബരി മസ്ജിദ് പണി കഴിപ്പിച്ചു

1853- ക്ഷേത്രം തകർത്ത സ്ഥലത്താണ് ബാബറി മസ്ജിദ് എന്ന് നിർമ്മോഹി അഖാര

നവാബ് വാജിദ് അലി ഷായുടെ ഭരണകാലത്ത് തർക്കവുമായി ബന്ധപ്പെട്ട് ആദ്യത്തെ ഹിന്ദു-മുസ്ലീം ലഹള

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

1853-1855 രാമക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അയോധ്യയ്ക്കടുത്തുള്ള വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലീം സംഘർഷം

1883- മസ്ജിദിന് പുറത്ത് ഒരു പ്ലാറ്റ്ഫോമിൽ ആരാധന നടത്തിയിരുന്ന ഹിന്ദുക്കൾ ക്ഷേത്രം പുന:സ്ഥാപിക്കാൻ നീക്കം. മുസ്ലിം വിഭാഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നിഷേധിച്ചു.

1984 - വിശ്വ ഹിന്ദു പരിഷത്തിന്‍റെ ധർമ്മ സൻസാദ് (കോൺക്ലേവ്) രാമക്ഷേത്ര തർക്കം ദേശീയ രാഷ്ട്രീയത്തിലേക്കെത്തിക്കുന്നു. പലയിടത്തും മുസ്‌ലിം പ്രതിഷേധങ്ങൾ. ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബിഎംഎസി) രൂപീകരണം

1885- പുരോഹിതനായ രഘുബീർദാസ് ക്ഷേത്രം പണിയാൻ അനുമതിതേടി കോടതിയിൽ

1886 - മാർച്ച്: രഘുബീർ ദാസിന്റെ ഹർജിക്ക് അനുമതി നിഷേധിച്ചു, അപ്പീൽ തള്ളി. അമ്പലം നിർമിക്കാനുള്ള അനുമതി ജില്ലാ കോടതിയിൽ നിന്നോ മേൽക്കോടതിയിൽ നിന്നോ കിട്ടിയില്ല.

1870- ബ്രിട്ടീഷുകാരനായ എച്ച്ആർ നെവിൽ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിൽ ബാബരിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാൻ-മസ്ജിദ് എന്നു പ്രയോഗിച്ചു.

1934- പശു വധവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളുടെ നേതൃത്വത്തിൽ പള്ളിക്കുനേരെ ആക്രമണം. ഗേറ്റും ഗോപുരവും തകർക്കപ്പെട്ടു

1949 ഡിസംബർ 22- ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചു.

1950 ജനുവരി- ആരാധനാസ്വാതന്ത്യം തേടി ഭാരതീയ ഹിന്ദു മഹാസഭ നേതാവ് ഗോപാൽസിങ് വിശാരദിന്റെ ഹർജി. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു.

1959- തർക്കസ്ഥലത്തിന്റെ മാനേജർ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികളുടെ ഹർജി

1961- പള്ളിയിൽ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കോടതിയിൽ

1984 ഒക്ടോബർ- ബാബരിമസ്ജിദ് തർക്കം ദേശീയപ്രശ്നമാക്കാൻ വിഎച്ച്പിയുടെ തീരുമാനം

1985- പള്ളിയുടെ പരിസരം ഉപയോഗിക്കാൻ പുരോഹിതർക്ക് പ്രാദേശിക കോടതിയുടെ അനുമതി

1986 - രാമ ജന്മഭൂമിയിൽ ക്ഷേത്രം പണിയുന്നതിനായി വിഎച്ച്പിയും, സംഘപരിവാർ സംഘടനകളും ബിജെപിയും ചേർന്ന് ഒരു സാമൂഹിക മത -രാഷ്ട്രീയ പ്രചാരണം തുടങ്ങി

1989 ജൂൺ- ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബിജെപി പ്രമേയം അംഗീകരിച്ചു

1989 നവംബർ 9- രാജീവ് ഗാന്ധി സർക്കാർ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രശിലാന്യാസത്തിന് അനുമതി നൽകി.

1990 ജനുവരി 8- സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിർമ്മാണം തടയണമെന്നു സ്പെഷ്യൽ ജുഡീഷ്യൽ കോടതിയ്ക്ക് മുന്നിൽ അപേക്ഷ

1990 ആഗസ്ത്, സെപ്തംബർ, ഒക്ടോബർ- എൽകെ അദ്വാനിയുടെ രഥയാത്രയ്ക്ക് തുടക്കം. സോമനാഥിൽ നിന്ന് അയോധ്യയിലേക്ക്. ഒക്ടോബറിൽ അദ്വാനി ബിഹാറിൽ അറസ്റ്റിൽ

1991 ജൂലൈ- ബാബറി മസ്ജിദിൽ കർസേവകർ പതാകയുയർത്തുന്നു

1992 ഡിസംബർ 6- കർസേവകർ ബാബറി മസ്ജിദ് തകർത്തു. രാജ്യമെമ്പാടും കലാപങ്ങൾ

1993 ജനുവരി- അയോധ്യയിൽ അലഹബാദ് ഹൈക്കോടതി ദർശനം അനുവദിച്ചു.

1994 ഒക്ടോബർ 24- പള്ളി നിന്ന സ്ഥലത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി

1997 ഫെബ്രുവരി- സർക്കാർ ഏറ്റെടുത്ത രാമജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവ കൊല്ലപ്പെട്ടു

2005- മന്ദിരം അക്രമിക്കപ്പെട്ടു, അക്രമികൾ സുരക്ഷാസേനയുടെ വെടിയേറ്റുവീണു.

2009 ജൂൺ 30- ലിബർഹാൻ കമ്മീഷൻ റിപോർട്ട് സമർപ്പിച്ചു. നവംബർ 23ന് ലിബർഹാൻ റിപ്പോർട്ട് ചോർന്നു. നവംബർ 24ന് ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വച്ചു.

2010 സപ്തംബർ 23- രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും അലഹബാദ് കോടതിയുടെ ചരിത്ര വിധി. തർക്ക ഭൂമി മൂന്ന് തുല്യഭാഗങ്ങളായി വിഭജിച്ച് നൽകി.

2011 മെയ് 8- 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ

2014 ഡിസംബർ 3- ബാബരി മസ്ജിദ് തർക്ക കേസിൽ നിന്ന് പിന്മാറുന്നതായി ഹർജിക്കാരിൽ ഒരാളായ ഹാഷിം അൻസാരി പ്രഖ്യാപിച്ചു.

2019 ഓഗസ്റ്റ് 6- കേസിൽ നിരന്തരം വാദം സുപ്രീംകോടതി കേട്ടു തുടങ്ങി. ടുവിൽ 40 ദിവസത്തെ വാദം ഒക്ടോബർ 16 -ന് സമാപിച്ചു. നവംബർ 9, ശനിയാഴ്ച രാവിലെ 10.30ന് അന്തിമ വിധി പറയും.

2019 നവംബർ 9- സുപ്രീം കോടതി അന്തിമ വിധി പറഞ്ഞു. അയോധ്യ തർക്ക ഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന് സുപ്രീം കോടതിയുടെ അനുമതി. മുസ്ലീങ്ങൾക്ക് അയോധ്യയിലെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി നൽകാനും ഉത്തരവ്.

English summary
AYODHYA TIME-LINE: Year-wise timeline of the dispute from 1528 to present
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X