Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിമാസ സംഭാവനകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കും;നടപടിയുമായി രാമക്ഷേത്ര ട്രസ്റ്റ്

ലഖ്നൌ; അയോധ്യ രാക്ഷത്രത്തിലെ സ്വർണക്കൊള്ള കേസിൽ അന്വേഷം തുടരുന്നതിനിടെ ക്ഷേത്രത്തിലേക്ക് വരുന്ന വഴിപാടുകളുടെ കണക്കുകളിലെ സുതാര്യത ഉറപ്പാക്കാൻ നടപടിയുമായി ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന് ലഭിക്കുന്ന പ്രതിമാസ വരുമാനത്തിൻ്റെ കണക്കുകൾ ഇനി മുതൽ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ക്ഷേത്രത്തിന് ലഭിക്കുന്ന എല്ലാ പ്രധാന വരുമാന സ്രോതസുകളെ കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് മുൻപിൽ ബോധ്യപ്പെടുത്താണ് ട്രെസ്റ്റിൻ്റെ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. സംഭാവന പെട്ടികളിൽ ലഭിക്കുന്ന തുക, കൗണ്ടറുകൾ വഴി വരുന്ന പണം, വിദേശ സംഭാവന ചട്ടപ്രകാരം ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം, ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ തുടങ്ങിയ എല്ലാ വിശദാംശങ്ങളും പ്രസിദ്ധീകരിക്കും.

ayodhyatemple

അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ യു പിയിലെ യോഗി ആദിത്യനാഥ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ ( എസ് ഐ ടി) നിയോഗിക്കുകയായിരുന്നു. എസ് ഐ ടിയുടെ അന്വേഷണത്തിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്.

രണ്ട് കോടി രൂപയോളം ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ ഇതുവരം 80 ലക്ഷം രൂപ കണ്ടെടുത്തതായും ഉദ്യോഗസർ പറഞ്ഞു.

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ അയോധ്യാ രാമക്ഷേത്ര ട്രസ്റ്റിന് സുപ്രീം കോടതി ഇന്നലെ നോട്ടീസ് അയച്ചു. ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എസ് ഐ ടി രൂപീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നൽകണമെന്നും കോടതി നിർദേശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നുമാണ് ഹർജികളിലെ ആവശ്യം. ആർ ജെ ഡി എംപി സുധാകർ സിങ്,നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റോയി,ദിനേശ് കുമാർ യാദവ് എന്നിവരാണ് ഹർജിക്കാർ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടുത്ത തിങ്കളാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+