കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ ഭൂമി തർക്കത്തിന്റെ ഗതി മാറ്റിയ ആ ദിവസം! 1949 ഡിസംബർ 22ന് അയോധ്യയിൽ സംഭവിച്ചതെന്ത്?

Google Oneindia Malayalam News

ദില്ല: അയോധ്യയിലെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 134 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അയോധ്യ കേസിൽ പരമോന്നത കോടതി വിധി പറയാനൊരുങ്ങുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത്.

1528ൽ നിർമ്മിക്കപ്പെട്ട ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നു എന്ന അവകാശവാദമാണ് തർക്കങ്ങളുടെ തുടക്കം. 1885 ജനുവരി 29നാണ് തർക്കം ആദ്യമായി കോടതി കയറിയത്. അന്ന് മുതലിങ്ങോട്ട് അതിസങ്കീർണമാണ് അയോധ്യ കേസിന്റെ നാൾവഴികൾ. 1949ൽ ബാബറി മസ്ജിദിനുള്ളിൽ ഒരു സംഘം ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രാദേശിക ഭൂമി തർക്കം മാത്രമായിരുന്ന വിഷയത്തിന്റെ ഗതി തന്നെ മാറിയത്.

നൂറ്റാണ്ടുകൾ പഴക്കമുളള തർക്കം

നൂറ്റാണ്ടുകൾ പഴക്കമുളള തർക്കം

ശ്രീരാമന്റെ ജന്മഭൂമിയെന്ന് കരുതപ്പെടുന്ന അയോധ്യയിൽ ക്ഷേത്രം തകർത്താണ് ബാബർ പളളി പണിതത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അവകാശ തർക്കങ്ങളെ തുടർന്ന് 1855 വരെ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും പളളിയിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. പിന്നീട് ഹിന്ദുക്കളുടെ ആരാധന പളളിക്ക് പുറത്തേക്ക് മാറ്റപ്പെട്ടു. ഇതേത്തുടർന്നാണ് പളളിക്ക് പുറത്ത് ആരാധന നടത്തുന്ന ഇടത്ത് ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് രഘുബീർ ദാസ് എന്നയാൾ കോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം
വിവാദമായ വിഗ്രഹ പ്രതിഷ്ഠ

വിവാദമായ വിഗ്രഹ പ്രതിഷ്ഠ

എന്നാൽ ഫാസിയാബാദ് ജില്ലാ കോടതി ഈ ആവശ്യം തളളി. തുടർന്നാണ് അയോധ്യ കേസിലെ നിർണായക വഴിത്തിരിവ് 1949 ഡിസംബറിൽ സംഭവിക്കുന്നത്. ഡിസംബർ 22ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒരു സംഘം ബാബറി മസ്ജിദിനുളളിൽ കടന്ന് കയറി രാമവിഗ്രഹം സ്ഥാപിച്ചു. 60തോളം ആളുകൾ അടങ്ങുന്ന സംഘമാണ് പളളിവളപ്പിൽ കയറി വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. തുടർന്ന് പള്ളിക്കുളളിൽ വിഗ്രഹം സ്വയംഭൂവായതാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു.

ചുവരിൽ സീതാറാം എന്നെഴുതി

ചുവരിൽ സീതാറാം എന്നെഴുതി

മാതാ പ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നാലെ അയോധ്യ പോലീസ് കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തു. മതിൽ ചാടിയോ മന്ദിരത്തിന്റെ പൂട്ട് തകർത്തോ ഒരു സംഘം അകത്ത് കടന്നുവെന്നും ശ്രീരാമവിഗ്രഹം സ്ഥാപിക്കുകയും ചുവരിൽ സീതാറാം എന്ന് എഴുതുകയും ചെയ്തു എന്നുമാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. തുടർന്ന് മന്ദിരത്തിന് സമീപം ആറായിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടം സംഘടിച്ചെത്തി.

താഴിട്ട് പൂട്ടി പോലീസ്

താഴിട്ട് പൂട്ടി പോലീസ്

ഭജനകൾ പാടി ഈ സംഘം പളളിക്കുളളിലേക്ക് പ്രവേശിക്കാനും പ്രാർത്ഥന നടത്താനും ശ്രമിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞു. ആളുകൾ മന്ദിരത്തിന്റെ താഴ് തകർക്കാൻ ശ്രമിക്കുകയും പോലീസുകാരുമായി കയ്യാങ്കളിയിലെത്തുകയും ചെയ്തു. എന്നാൽ അകത്തേക്ക് കടക്കാനുളള ജനക്കൂട്ടത്തിന്റെ ശ്രമം പരാജയപ്പെടുത്തി പളളിയുടെ ഗേറ്റ് പോലീസ് താഴിട്ട് പൂട്ടുകയാണ് ചെയ്തത്. മാത്രമല്ല മന്ദിരത്തിന് പോലീസ് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തു.

നെഹ്രു ആവശ്യപ്പെട്ടത്

നെഹ്രു ആവശ്യപ്പെട്ടത്

പ്രശ്നത്തെ തുടർന്ന് ഹിന്ദുക്കളും മുസ്ലീംങ്ങളും പളളിയിൽ പ്രവേശിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന കെകെ നായർ 1950ൽ മസ്ജിദ് വളപ്പ് ഏറ്റെടുത്തു. തർക്ക പ്രദേശം തുടർന്ന് അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ റിസീവർ ഭരണത്തിന് കീഴിലാക്കി. പള്ളിക്കുളളിലെ വിഗ്രഹങ്ങൾ നീക്കണമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ആവശ്യപ്പെട്ടുവെങ്കിലും വർഗീയ കലാപമുണ്ടാകുമെന്നാണ് അന്നത്തെ യുപി കോൺഗ്രസ് സർക്കാർ റിപ്പോർട്ട് നൽകിയത്. പളളിക്കുളളിൽ പ്രതിഷ്ഠ നടത്തിയ ഈ സംഭവമാണ് വർഷങ്ങൾക്കപ്പുറം ബാബറി മസ്ജിദ് തകർക്കുന്നത് അടക്കമുളള ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിച്ചത്.

Ayodhya verdict, Ayodhya case verdict, Ayodhya Judgement, Ayodhya case judgement, Ayodhya case result, Ayodhya verdict live updates, Ayodhya verdict in Malayalam, Ayodhya verdict news അയോധ്യ, അയോധ്യ കേസ് വിധി, അയോധ്യ തർക്കഭൂമി കേസ് വിധി, ബാബരി മസ്ജിദ്‌ കേസ് വിധി, നരേന്ദ്ര മോദി, അയോധ്യ രാമക്ഷേത്രം കേസ് വിധി, ബാബരി മസ്ജിദ് കേസ് വിധി, അയോധ്യ കേസ്, അയോധ്യ നിരോധനാജ്ഞ, സുപ്രീംകോടതി, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് , രാമജന്മഭൂമി,അയോധ്യ വിധി, ബാബരി മസ്ജിദ് പ്രശ്നം, അയോദ്ധ്യ രാമക്ഷേത്രം, ബാബറി മസ്ജിദ് ആക്രമണം, ബാബരി മസ്ജിദ്, സുന്നി വഖഫ് ബോർഡ്, കോൺഗ്രസ്ayodhya verdict, ayodhya case, supreme court, delhi, uttar pradesh, babari masjid, ram temple, അയോധ്യ, അയോധ്യ കേസ്, സുപ്രീം കോടതി, ഉത്തർ പ്രദേശ്, ദില്ലി, ബാബറി മസ്ജിദ്, രാമക്ഷേത്രംഅയോധ്യ വിധി: പളളി നിർമ്മിച്ചത് രാമജന്മഭൂമിയിലാണ് എന്നാണ് ഹിന്ദുക്കളുടെ വിശ്വാസമെന്ന് സാക്ഷിമൊഴികൾദില്ലി: ബാബറി മസ്ജിദ് നിര്‍മ്മിച്ച ഭൂമി രാമന്റെ ജന്മസ്ഥലമാണ് എന്നാണ് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നത് എന്ന് സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമാണെന്ന് അയോധ്യ കേസില്‍ വിധി പറയവേ സുപ്രീം കോടതി നിരീക്ഷിച്ചു. തങ്ങള്‍ ബാബറി മസ്ജിദ് എന്ന് വിളിക്കുന്ന സ്ഥലത്തെ ജനംസ്ഥാന്‍ എന്നാണ് ഹിന്ദുക്കള്‍ വിളിച്ചിരുന്നത് എന്നാണ് മുഹമ്മദ് ഖാസി എന്ന സാക്ഷി വിചാരണക്കിടെ പറഞ്ഞത്. രാമജന്മഭൂമിയായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശത്തെ ആളുകള്‍ ആരാധിച്ചിരുന്നുവെന്ന് സാക്ഷിമൊഴികളില്‍ വ്യക്തമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.സാക്ഷിമൊഴികള്‍ ഏകകണ്ഠമായി ചൂണ്ടിക്കാട്ടുന്നത് 1528ല്‍ ബാബര്‍ ബാബറി മസ്ജിദ് പണിതത് ശ്രീരാമന്റെ ജന്മസ്ഥലത്താണ് എന്നാണ്. ഗസറ്റില്‍ രേഖപ്പെടുത്തിയ മൊഴികള്‍ ഉറച്ച തെളിവുകള്‍ അല്ല. സര്‍ക്കാര്‍ സംവിധാനം പ്രസിദ്ധപ്പെടുത്തിയ എല്ലാ ഗസറ്റുകളിലും ആവര്‍ത്തിക്കുന്നത് ബാബറി മസ്ജിദ് പണിതത് രാമന്റെ ജന്മസ്ഥലത്താണ് എന്നാണ്.ഈ വാദം ശരിയല്ലെന്ന് തെളിയിക്കാനുളള തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. അതേസമയം സാക്ഷിമൊഴികള്‍ ഹിന്ദുക്കളുടെ വിശ്വാസത്തെ ശരിവെക്കുന്നതുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥമാണ് രാമന്റെ ജന്മഭൂമിയെന്ന നിഗമനത്തില്‍ എത്തിച്ചേരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ വാദങ്ങള്‍ക്കിടെ അഭിഭാഷകനായ രാജീവ് ധവാന്‍ പറഞ്ഞത്, സാക്ഷിമൊഴികള്‍ പ്രകാരം രാമന്റെ ജന്മസ്ഥലം പളളിയുടെ അകത്തളത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് പളളിക്ക് പുറത്ത് ഇടത് വശത്തുളള രാം ചപുത്രയിലാണ് എന്നാണ്. 1885ല്‍ മഹന്ത് രഘുബര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധിയിലും രാം ചബുത്രയാണ് രാമന്റെ ജന്മസ്ഥലം എന്നാണ് പറയുന്നതെന്നും രാജീവ് ധവാന്‍ വ്യക്തമാക്കി.ബ്രിട്ടീഷ് ഭരണകാലത്താണ് ബാബറി പളളി പരിസരത്ത് ഇരുമ്പ് മതില്‍ കെട്ടി രണ്ടായി വേര്‍തിരിച്ചത്. പള്ളിക്ക് പുറത്തേക്ക് ഹിന്ദുക്കളെ മാറ്റുന്നതിന് വേണ്ടിയാണ് മതില്‍ സ്ഥാപിച്ചത്. ഇതേത്തുടര്‍ന്നാണ് പളളിക്ക് പുറത്ത് രാം ചപുത്രയില്‍ ഹിന്ദുക്കള്‍ പൂജയും പ്രാര്‍ത്ഥനയും നടത്താന്‍ തുടങ്ങിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രാര്‍ത്ഥനയ്ക്ക് അനുവദിച്ച ചപുത്രയില്‍ ക്ഷേത്രം പണിയാനുളള അനുമതി തേടിയാണ് 1885ല്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. മതില്‍ പണിതതിലൂടെ പളളിക്ക് പുറത്താക്കപ്പെട്ടത് കൊണ്ട് രാമജന്മഭൂമി സംബന്ധിച്ച തങ്ങളുടെ വിശ്വാസം ഹിന്ദുക്കള്‍ മാറ്റണമെന്ന് പറയാനാകില്ല. തര്‍ക്ക ഭൂമിയില്‍ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന രാമന്റെ പ്രതീകാത്മകമായ പൂജ മാത്രമാണ് പളളിക്ക് പുറത്തുളള ചപുത്രയില്‍ ഹിന്ദുക്കള്‍ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലമാണ് രാമജന്മഭൂമി എന്നാണ് പളളി നിര്‍മ്മിക്കുന്ന കാലത്തിന് മുന്‍പ് തന്നെ ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നത് എന്ന നിഗമനത്തിലെത്താം എന്നും വിധിന്യായത്തില്‍ പറയുന്നു.

English summary
Ayodhya Verdict: What happened in 1949: The day when the Ram Idol was appeared inside the shrine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X