കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്; സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍

Google Oneindia Malayalam News

മുംബൈ: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യവെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ധുലെയില്‍ 56കാരന്‍ സഞ്ജയ് രാമേശ്വര്‍ ശര്‍മ പിടിയിലായത്. ധുലെയിലെ ഓള്‍ഡ് ആഗ്ര റോഡിലെ നിവാസിയാണ് ഇയാള്‍.

Image

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

സോഷ്യല്‍ മീഡിയ കര്‍ശന നിരീക്ഷണത്തിലാണ്. ഫേസ്ബുക്കിലാണ് ശര്‍മ വിദ്വേഷ പരാമര്‍ശം നടത്തിയത്. 153 (1), (ബി), 188 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടു കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടി മറ്റൊരാളെ പ്രേമിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഒരു അറസ്റ്റ്.

അയോധ്യ കേസില്‍ നാല് പ്രധാന കക്ഷികള്‍; ആവശ്യങ്ങള്‍ ഇങ്ങനെ, ഒടുവില്‍ വന്ന മാറ്റംഅയോധ്യ കേസില്‍ നാല് പ്രധാന കക്ഷികള്‍; ആവശ്യങ്ങള്‍ ഇങ്ങനെ, ഒടുവില്‍ വന്ന മാറ്റം

English summary
Ayodhya verdict: 56-year old man in Dhule arrested for writing objectionable post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X