കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസില്‍ വിധി ഉടന്‍; ആര്‍എസ്എസ് നിര്‍ണായക യോഗം ദില്ലിയില്‍ തുടങ്ങി

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ, ആര്‍എസ്എസ് വന്‍ ഒരുക്കം നടത്തുന്നു. വ്യാഴാഴ്ച മുതല്‍ ആര്‍എസ്എസ് പ്രചാരകരുടെ യോഗം ചേരുന്നത് ആരംഭിച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അയോധ്യ കേസിലെ വിധി വന്നാല്‍ സ്വീകരിക്കേണ്ട നിലപാടുകളാണ് യോഗം ചര്‍ച്ച ചെയ്യുക.

Imag

വിധി പ്രഖ്യാപനം ഉണ്ടാകുന്നത് വരെ സംഘപരിവാറിലെ ചില മുതിര്‍ന്ന നേതാക്കള്‍ ദില്ലിയില്‍ ക്യാംപ് ചെയ്യും. മോദി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരും ബിജെപി നേതാക്കളും ആര്‍എസ്എസ് നടത്തുന്ന ചര്‍ച്ചകളില്‍ പങ്കാളികളാകും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചര്‍ച്ചകളില്‍ പങ്കെടുക്കും.

നേരത്തെ തീരുമാനിച്ച ആര്‍എസ്എസ് യോഗമാണ് നടക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 30നും നവംബര്‍ അഞ്ചിനുമിടയില്‍ ഹരിദ്വാറില്‍ യോഗം ചേരാനാണ് ആര്‍എസ്എസ് നേരത്തെ തീരുമാനിച്ചത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ യോഗം ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യ കേസില്‍ വിധി നവംബര്‍ 17ന് മുമ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ വന്നിരുന്നു.

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയുമായി കോണ്‍ഗ്രസ്, എന്‍സിപി അംഗങ്ങള്‍ ബന്ധപ്പെട്ടു'മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയുമായി കോണ്‍ഗ്രസ്, എന്‍സിപി അംഗങ്ങള്‍ ബന്ധപ്പെട്ടു'

നവംബര്‍ നാലിനും 17നുമിടയില്‍ വിധി വരുമെന്നാണ് സൂചന. അയോധ്യ വിധി മാത്രമല്ല, ഒട്ടേറെ പ്രധാനപ്പെട്ട കേസുകളില്‍ വിധി വരും ആഴ്ചകളിലുണ്ടാകും. വിധി എന്തായാലും എല്ലാവരും അംഗീകരിക്കണമെന്നും സാമൂഹിക ഐക്യം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ആര്‍എസ്എസ് നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു.

വിഷയത്തില്‍ വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ആര്‍എസ്എസ് യോഗം തീരുമാനിക്കും. വിധി മുസ്ലിം വിഭാഗത്തിന് അനുകൂലമായാല്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ചില ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
Ayodhya verdict ahead: RSS to begin meetings from Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X