കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി; പുനപരിശോധന ഹര്‍ജി കാര്യത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തിരുമാനം ഇന്ന്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: അയോധ്യ വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണോമെന്ന കാര്യത്തില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഇന്ന് അന്തിമ തിരുമാനം കൈക്കൊള്ളും. ഇതിന് മുന്നോടിയായി ഇന്ന് വിവിധ മുസ്ലീം സംഘടനകളുമായി ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യും. സുന്നി ലഖഫ് ബോര്‍ഡ് അഭിഭാഷകനും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സഫര്‍യാബ് ജിലാനിയുടെ നേതൃത്വത്തിലാണ് സംഘടനകളുമായി ചര്‍ച്ച നടത്തുക.

sunnibord-

സുപ്രീം കോടതി വിധി പ്രകാരമുള്ള അഞ്ചേക്കര്‍ സ്ഥലം പള്ളിയ്ക്കായി ഏറ്റെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ലഖ്നൗവില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തിരുമാനം കൈക്കൊള്ളും. പുനപരിശോധന ഹര്‍ജി നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നതെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് സഫര്‍യാബ് ജിലാനി പ്രതികരിച്ചു. സുപ്രീം കോടതി വിധിയില്‍ അതൃപ്തയുണ്ട്. പുനപരിശോധന നല്‍കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ജിലാനി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ 500 ഏക്കര്‍ ഭൂമി നല്‍കിയാലും അത് ഏറ്റെടുക്കേണ്ടതില്ലെന്നാണ് തന്‍റെ നിലപാട്. യോഗത്തിന് ശേഷം അന്തിമ നിലപാട് കൈക്കൊള്ളുമെന്നും ജിലാനി പറഞ്ഞു. സുന്നി വഖഫ് ബോര്‍ഡ് വിധിയെ സ്വാഗതം ചെയ്തെന്ന് കരുതി വിധി എല്ലാവരും അംഗീകരിക്കുന്നുവെന്നില്ല. വഖഫ് ബോര്‍ഡ് തലവന്‍ സുഫര്‍ ഫറൂഖിയേയും ലഖ്നൗവിലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ജിലാനി പറഞ്ഞു.

അയോധ്യ കേസില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കക്ഷി അല്ല. അതിനാല്‍ തന്നെ കേസില്‍ കക്ഷികളായവര്‍ മുഖേന പുനപരിശോധന ഹര്‍ജി നല്‍കുന്നതാണ് പരിശോധിക്കുന്നത്. യോഗത്തില്‍ പുനപരിശോധനയെന്ന ആവശ്യം ഉയര്‍ന്നാല്‍ ഭൂമി ഏറ്റെടുക്കുന്നത് വേണ്ടെന്ന് വെയ്ക്കും. അതേസമയം സുന്നി വഖഫ് ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

English summary
Ayodhya verdict; AIMPLB to discuss review petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X