കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2010ലെ വിധിയില്‍ നിര്‍ണായക പിഴവുകള്‍... കോടതിക്ക് പിഴച്ചു, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി വിഷയത്തില്‍ സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ ഏറ്റവും വലിയ നിരീക്ഷണം 2010ല്‍ അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞതാണ്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച ഹൈക്കോടതിയുടെ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി വിലയിരുത്തി. മൂന്നിലൊരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും ബാക്കിയുള്ളത് നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കുമാണ് അലഹബാദ് ഹൈക്കോടതി തുല്യമായി വീതിച്ച് നല്‍കിയത്. ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്.

1

തര്‍ക്കം നടന്ന 2.77 ഏക്കറിന്റെ ഭൂമി മൊത്തമായും രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കാന്‍ സുപ്രീം കോടതിയില്‍ വിധിയില്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു. അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റ് മൂന്നിനാണ് അലഹബാദ് ഹൈക്കോടതി അയോധ്യ തര്‍ക്ക ഭൂമി വിഷയത്തില്‍ വിധി പ്രസ്താവിച്ചത്.

മൂന്ന് ജഡ്ജിമാരും പ്രത്യേകമാണ് ഹൈക്കോടതിയില്‍ വിധി പറഞ്ഞത്. 8000 പേജുള്ള വിശദമായ വിധി പ്രസ്താവവും ഈ കേസിലുണ്ടായിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം അളവുകളെടുത്ത് ഭൂമി വീതിക്കാമെന്നും അഭിപ്രായപ്പെട്ടിരുന്നു. കൃത്യമായ തെളിവുകള്‍ നിരത്തി ഭൂമിക്ക് മേലുള്ള അവകാശം സ്ഥാപിക്കാന്‍ മൂന്ന് വിഭാഗത്തിനും സാധിച്ചില്ലെന്ന് കോടതി വിധിയില്‍ അഭിപ്രായപ്പെട്ടു. മുസ്ലീങ്ങള്‍ ഈ ഭൂമി ബാബറുടേതാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

അതേസമയം ഹിന്ദുക്കള്‍ക്ക് ഇവിടെ ക്ഷേത്രമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ക്ഷേത്രം തകര്‍ത്താണ് മുസ്ലീം പള്ളി നിര്‍മിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ നിര്‍ണായക വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ തെറ്റാണെന്ന് വിലയിരുത്തിയിരിക്കുന്നത്.

English summary
ayodhya verdict allahabad hc order of dividing the land into 3 defies logic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X