കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ഏക്കർ ഭൂമി ആ 67 ഏക്കറിനുളളിൽ തന്നെ വേണം, അല്ലെങ്കിൽ ഭൂമി വേണ്ടെന്ന് ഇഖ്ബാൽ അൻസാരി!

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പകരമായി മുസ്ലീംകള്‍ക്ക് സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ തന്നെ വേണമെന്ന് ഇഖ്ബാല്‍ അന്‍സാരി. അയോധ്യ കേസിലെ ആദ്യകാല കക്ഷികളില്‍ പ്രധാനിയാണ് ഇഖ്ബാല്‍ അന്‍സാരി. മുസ്ലീം നേതാക്കളും ഇതേ അഭിപ്രായം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ബിജെപിയോട് പക തീർക്കുകയാണ് ശിവസേന, ഉപമുഖ്യമന്ത്രി പദവി നൽകാതെ അപമാനിച്ചു, ഇന്ന് പ്രതികാരം!ബിജെപിയോട് പക തീർക്കുകയാണ് ശിവസേന, ഉപമുഖ്യമന്ത്രി പദവി നൽകാതെ അപമാനിച്ചു, ഇന്ന് പ്രതികാരം!

1991 മുതല്‍ തര്‍ക്കഭൂമി ഉള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങള്‍ക്ക് പകരം ഭൂമി തരണം എന്നുണ്ടെങ്കില്‍ അത് ആ 67 ഏക്കറില്‍ തന്നെ ആയിരിക്കണം. എങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂ. അല്ലെങ്കില്‍ ആ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും അന്‍സാരി വ്യക്തമാക്കി.

ayodhya

മുസ്ലീംകള്‍ സ്വന്തമായി ഭൂമി വാങ്ങാനും പളളി പണിയാനും കഴിവുളളവരാണ് എന്നും അതിന് സര്‍ക്കാരിനെ ആശ്രയിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് അയോധ്യയിലെ ഇസ്ലാം പുരോഹിതനായ മൗലാന ജലാല്‍ അഷ്‌റഫ് പ്രതികരിച്ചിരിക്കുന്നത്. മുസ്ലീംകളുടെ വികാരത്തെ ഏതെങ്കിലും തരത്തില്‍ തൃപ്തിപ്പെടുത്തണം എന്നാണെങ്കില്‍ ആ അഞ്ചേക്കര്‍ ഭൂമി 67 ഏക്കറിനുളളില്‍ തന്നെ തരണം. സൂഫിവര്യന്‍ ഖാസി ഖുദ്വാ അടക്കമുളളവരുടെ ശവകുടീരങ്ങളും ദര്‍ഗകളും ഉളളത് ഈ ഭൂമിയിലാണ് എന്നും മൗലാന വ്യക്തമാക്കി.

കേസിലെ മറ്റൊരു കക്ഷി കൂടിയായ ഹാജി മെഹ്ബുബ് പ്രതികരിച്ചത് ഈ മിഠായി തങ്ങള്‍ സ്വീകരിക്കില്ല എന്നാണ്. എവിടെയാണ് ഭൂമി തരാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ബാബറി മസ്ജിദിന് പകരമായി മുസ്ലീം സമുദായത്തിന് ഒരു ഭൂമിയും വേണ്ടെന്നാണ് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം കൂടിയായ ഹാജി അസാദ് അഹമ്മദിന്റെ പ്രതികരണം. ബാബറി മസ്ജിദിന് വേണ്ടിയാണ് നിയമ പോരാട്ടം നടത്തിയതെന്നും ഭൂമിക്ക് വേണ്ടിയല്ലെന്നും ആ ഭൂമി കൂടി രാമക്ഷേത്രത്തിന് നല്‍കാം എന്നുമാണ് ജമായത്ത് ഉലമ ഹിന്ദ് പ്രസിഡണ്ട് മൗലാന ബഡാഹാ ഖാന്റെ പ്രതികരണം.

English summary
Ayodhya Verdict: Alotted 5 acres of land should be within the 67 acres, Says Iqbal Ansari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X