കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ; പിരിമുറുക്കം ഒഴിയുന്നു, ക്ഷേത്ര നഗരം സാധാരണ നിലയിലേക്ക്.. നിയന്ത്രണങ്ങള്‍ തുടരും

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ഭൂമിതര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയുടെ പിരിമുറക്കത്തിന് ശേഷം അയോധ്യ നഗരം സാധാരണ നിലയിലേക്ക്. ക്ഷേത്ര നഗരത്തിലെ കടകളും റോഡുകളും പഴയത് പോലെ വീണ്ടും സജീവമാവാന്‍ തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അടച്ച റോഡുകള്‍ ഞായറാഴ്ച്ച തന്നെ തുറന്നുകൊടുത്തിരുന്നു. അതേസമയം തന്നെ മേഖലയില്‍ ഇപ്പോഴും കനത്ത സുരക്ഷ തുടരുകയാണ്.

നഗരത്തിലേക്കുള്ള എല്ലാ പ്രവേശന മാര്‍ഗ്ഗങ്ങളിലും പുറത്ത് കടക്കുന്ന വഴികളിലേയും ബാരിക്കേഡുകള്‍ തീര്‍ത്തുള്ള പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. തിരച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ചാണ് പ്രദേശവാസികള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോവുന്നതും.

ayodhya

ശനിയാഴ്ച്ചയില്‍ നിന്ന് വ്യത്യസ്തമായി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഭക്തരെ കൂടുതലായി കാണപ്പെട്ടു. അയോധ്യ ജില്ലാ മജിസ്ട്രേറ്റ് അനുജ് ജായാണ് സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തിനോടനുബന്ധിച്ച് അയോധ്യയിലേയും അയല്‍ ജില്ലകളിലേയും ധാരളം ഭക്തര്‍ തിങ്കളാഴ്ച സരയൂ നദിയില്‍ സ്നാനം ചെയ്യുന്നതിനാനായി എത്തുന്നുണ്ട്.

അയോധ്യ: ക്ഷേത്ര നിര്‍മ്മാണം, പള്ളിക്ക് ഭൂമി.. ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെഅയോധ്യ: ക്ഷേത്ര നിര്‍മ്മാണം, പള്ളിക്ക് ഭൂമി.. ചരിത്ര വിധിയിലെ 7 സുപ്രധാന ഭാഗങ്ങള്‍ ഇങ്ങനെ

തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി 10 ലക്ഷത്തോളം ആളുകള്‍ സരയുവില്‍ സ്നാനം ചെയ്യാന്‍ എത്തുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ കൂടി സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

അയോധ്യ കേസിന്റെ വിധി എഴുതിയത് അഞ്ച് ജഡ്ജിമാരിൽ ആര്? നിയമവൃത്തങ്ങളിൽ ചർച്ചഅയോധ്യ കേസിന്റെ വിധി എഴുതിയത് അഞ്ച് ജഡ്ജിമാരിൽ ആര്? നിയമവൃത്തങ്ങളിൽ ചർച്ച

English summary
Ayodhya verdict; Ayodhya city gets back to normalcy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X