കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം, 4000 സൈനികര്‍ ഉത്തര്‍പ്രദേശിലേക്ക്!!

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധിക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങളും വിധി വരുന്നത് ദിവസമടക്കം ജാഗ്രതയോടെ ഇരിക്കാനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. നവംബര്‍ 17നാണ് ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

1

അതേസമയം യുപിയില്‍ 4000 സൈനികരെ കൂടി സുരക്ഷയ്ക്കായി നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. വിധി വരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്‌നങ്ങള്‍ കാരണമാകുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള കലാപങ്ങള്‍ ഉണ്ടായാല്‍ അടിച്ചമര്‍ത്താനാണ് സൈനികരെ നിയമിച്ചിരിക്കുന്നത്. അയോധ്യയിലും കൂടുതല്‍ സൈനികരെ നിയമിച്ചിട്ടുണ്ട്.

മതിയായ സുരക്ഷ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവണം. അതിജാഗ്രതാ മേഖലയില്‍ പ്രത്യേക സുരക്ഷ ഒരുക്കണം. പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക സുരക്ഷയ്ക്കാണ് നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്തെവിടെയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. അതേസമയം വിവിധ മത സംഘടനകളും സംയമനം പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അയോധ്യയിലെ സുരക്ഷ വിലയിരുത്താന്‍ അഡീഷണല്‍ ജനറല്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണം, കലാപം, എന്നിവയോ മറ്റേതെങ്കിലും തരത്തിലും പ്രശ്‌നങ്ങളോ തടയാന്‍ സജ്ജമാണെന്ന് പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയകളും നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും. അയോധ്യ ജില്ല നാല് മേഖലകളായി തരം തിരിച്ചിട്ടുണ്ട്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെയാണ് അറിയപ്പെടുക.

മഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകം, എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലിലേക്ക്, തീരുമാനത്തില്‍ മാറ്റമില്ലമഹാരാഷ്ട്രയില്‍ റിസോര്‍ട്ട് നാടകം, എംഎല്‍എമാര്‍ രംഗ് ശാരദ ഹോട്ടലിലേക്ക്, തീരുമാനത്തില്‍ മാറ്റമില്ല

English summary
ayodhya verdict centre tells states to be on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X