Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധി: യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി രഞ്ജന്‍ ഗോഗൊയി ഇന്ന് കൂട്ടിക്കാഴ്ച്ച നടത്തും

ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പറയാനിരിക്കെ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് അറിയാനാണ് ഇരുവരേയും ചീഫ് ജസ്റ്റിസ് ദില്ലിയിലേക്ക് വിളിപ്പിച്ചത്.

സംസ്ഥാനം ഇതുവരെ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ചീഫ് ജസ്റ്റിസിന് മുമ്പാകെ അവതരിപ്പിക്കും. പോലീസ് സേനക്ക് പുറമെ നിരവധി കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളേയും ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. 300 ലേറെ സ്കൂളുകളിലായാണ് കേന്ദ്രസേനയെ താമസിപ്പിച്ചിരിക്കുന്നത്.

 ranjan

അയോധ്യയില്‍ 20 താല്‍ക്കാലിക ജയിലുകളും സജ്ജീകരിച്ചിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, ബ്ലൂ എന്നിങ്ങനെ അയോധ്യ ജില്ലയെ നാല് സോണുകളിലാക്കിയാണ് സുരക്ഷാക്രമീകരണം. ചുവപ്പ്, മഞ്ഞ സോണുകളില്‍ സിആര്‍പിഎപിനായിരിക്കും സുരക്ഷാ ചുമതല, മറ്റ് രണ്ട് സോണുകളില്‍ യുപി പോലീസ് സുരക്ഷയൊരുക്കും. തര്‍ക്കസ്ഥലം ഉള്‍പ്പെടെ അയോധ്യക്ക് അഞ്ചു മൈല്‍ ചുറ്റളവിലാണ് ചുവപ്പ്, മഞ്ഞ സോണുകള്‍.

സാമൂഹിക മാധ്യമങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിധ്വംസക സന്ദേശങ്ങള്‍ പ്രചര്‍പ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍എസ്എ) കേസ് എടുക്കാന്‍ തയ്യാറായേക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടത്തുന്നുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ആക്ഷേപപരമോ പ്രകോപനപരമോ ആയ പോസ്റ്റുകള്‍ കണ്ടാല്‍ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു.

Recommended Video

cmsvideo
    Ayodhya case: Supreme Court Heard 40 Days Long Argument | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+