കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തിമ വിധി: അയോധ്യയില്‍ രാമക്ഷേത്രത്തിന് സുപ്രീംകോടതി അനുമതി, മുസ്ലിംകള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണം.

Image

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രീംകോടതി നിര്‍ണായക തീരുമാനം എടുത്തത്. നിര്‍മോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചിട്ടുണ്ട്.

ഏകകണ്ഠമായ വിധിയാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമി നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. ഇത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപീകരിക്കുന്ന പുതിയ ട്രസ്റ്റിന് ഉടന്‍ കൈമാറും. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ കണ്ടെത്തി നല്‍കണമെന്നും സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍മോഹി അഖാരയുടെ എല്ലാ വദങ്ങളും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ല കേസ് പരിശോധിക്കുന്നതെന്ന് പറഞ്ഞ കോടതി ചരിത്ര പരമായ വസ്തുതകള്‍ ആണ് അടിസ്ഥാനമാക്കിയതെന്ന് വ്യക്തമാക്കി.

പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലാണ് കോടതി പ്രധാനമായും ആശ്രയിച്ചത്. ബാബറി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ല. ബാബറി മസ്ജിദിന് താഴെ കണ്ടെത്തിയ നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ ഇസ്ലാമിക സ്ഥാപനത്തിന്റേതായിരുന്നില്ല. അതേസമയം, ക്ഷേത്രമായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുമില്ല. 12ാം നൂറ്റാണ്ടിനും 16ാം നൂറ്റാണ്ടിനുമിടയില്‍ എന്ത് നിര്‍മിതിയാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ലെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലും കോടതി വിധിയില്‍ നിരീക്ഷിച്ചു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ പ്രധാന ഭാഗമാണ് ക്ഷേത്രം നിര്‍മിക്കാന്‍ ട്രംസ്റ്റിന് കൈമാറുക. ട്രസ്റ്റ് അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും. തര്‍ക്കസ്ഥലം പൂര്‍ണമായും മുസ്ലിംകളുടെതാണ് എന്ന് തെളിയിക്കാന്‍ മുസ്ലിം കക്ഷികള്‍ക്ക് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി തെറ്റായണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. നിയുക്തി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍.

English summary
Ayodhya verdict: Disputed Land To Be Given For Temple, Muslims To Get Alternate Plot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X