കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ; കോടതി വിധിയെ മാനിക്കുക, സാഹോദര്യവും പരസ്പര ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധിയിലെ സുപ്രീംകോടതി വിധിയെ മാനിച്ച് പരസ്പര ഐക്യം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. കോടതിയുടെ ഈ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് നാമെല്ലാവരും പരസ്പര ഐക്യം നിലനിര്‍ത്തണം. എല്ലാ ഇന്ത്യക്കാരുടേയും സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും പരസ്പര വിശ്വാസത്തിന്‍റേയും സമയമാണ് ഇത്'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കോടതി വിധിയെ അംഗീകരിക്കണമെന്നും പരസ്പര ബഹുമാനത്തിന്‍റേയും ഐക്യത്തിന്‍റേയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 rahulnew1

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

സുപ്രീംകോടതി വിധിയുടെ ഖ്യാതി ഏതെങ്കിലും വ്യക്തിക്കോ പാർട്ടിക്കോ സമുദായത്തിനോ അല്ലെന്നും കോടതിവിധി എല്ലാ വിഭാഗങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസ് തീരുമാനമെടുത്തതെന്നും സുര്‍ജേവാല വ്യക്തമാക്കി.

സുപ്രീം കോടതി പരിഗണിച്ചത് പുരാവസ്തു തെളിവുകള്‍; ശരിവയ്ക്കപ്പെട്ടത് കെകെ മുഹമ്മദിന്റെ വാദങ്ങള്‍സുപ്രീം കോടതി പരിഗണിച്ചത് പുരാവസ്തു തെളിവുകള്‍; ശരിവയ്ക്കപ്പെട്ടത് കെകെ മുഹമ്മദിന്റെ വാദങ്ങള്‍

 രാമക്ഷേത്ര നിര്‍മാണത്തിന് എപ്പോഴും അനുകൂലമെന്ന് കോണ്‍ഗ്രസ്; വിധി സ്വാഗതം ചെയ്യുന്നു രാമക്ഷേത്ര നിര്‍മാണത്തിന് എപ്പോഴും അനുകൂലമെന്ന് കോണ്‍ഗ്രസ്; വിധി സ്വാഗതം ചെയ്യുന്നു

https://drive.google.com/file/d/1X1gzHJSmW2rccW80RqfOiRN0MKY4wzTO/preview

English summary
Ayodhya verdict: Honour SC's decision, maintain mutual harmony: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X