കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് സംതൃപ്തിയുടെ നിമിഷം.... സ്വാഗതം ചെയ്യുന്നു, അയോധ്യ വിധിയില്‍ മനസ്സുതുറന്ന് എല്‍കെ അദ്വാനി

Google Oneindia Malayalam News

ദില്ലി: അയോധ്യ വിധിയെ സ്വാഗതം ചെയ്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്യാന്‍ ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം ചേരുകയാണ്. ന്യായം ലഭിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. അനുഗ്രഹിക്കപ്പെട്ടത് പോലെ തോന്നുന്നു. സുപ്രീം കോടതി വിധിയോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും അതിലും വലിയ സന്തോഷമില്ലെന്നും അദ്വാനി പറഞ്ഞു.

1

ഇത് ആഗ്രഹ പൂര്‍ത്തികരണമാണ്. അയോധ്യ പ്രക്ഷോഭം പോലെയുള്ള വലിയ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ ദൈവം എനിക്കൊരു അവസരം തന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു ഇത്. സുപ്രീം കോടതി വിധിയിലൂടെ അത് ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ത്യയുടെ സംസ്‌കാരത്തിലും നാഗരികതയിലും ശ്രീരാമനും രാമായണത്തിനും പ്രത്യേക സ്ഥാനമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാമജന്മഭൂമി ഇന്ത്യയിലെ നിരവധി പേരുടെ മനസ്സിലെ പുണ്യ ഭൂമിയാണെന്നും ്അദ്വാനി പറഞ്ഞു.

വിശ്വാസവും വികാരവും മാനിച്ചുള്ള വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. അതേസമയം സുപ്രധാന മേഖലയില്‍ തന്നെ അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കാനായി നല്‍കിയ സുപ്രീം കോടതി വിധിയെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ വിധി പല കാര്യങ്ങള്‍ കൊണ്ട് മികച്ചതാണ്. ദീര്‍ഘകാലമായി നിലനിന്നിരുന്ന രാമജന്മഭൂമി തര്‍ക്കം ഇതോടെ അവസാനിച്ചിരിക്കുകയാണ്. എല്ലാവരോടും ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഉദ്ഗ്രഥനത്തിനും വേണ്ടി പ്രയത്‌നിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്വാനി പഞ്ഞു.

്അതേസമയം സുപ്രീം കോടതി വിധിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വാഗതം ചെയ്തു. എല്ലാവരും വിധി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സഖ്യകക്ഷിയായ എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാനും വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ വിധിയെ തുടര്‍ന്ന് രാജ്യത്തെവിടെയും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിട്ടില്ല. മുംബൈ നഗരം ശാന്തമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചെന്ന് പ്രധാനമന്ത്രി, വിധി രാജ്യം അംഗീകരിച്ചെന്നും മോദിദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചെന്ന് പ്രധാനമന്ത്രി, വിധി രാജ്യം അംഗീകരിച്ചെന്നും മോദി

English summary
ayodhya verdict i feel deeply blessed says advani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X